24
Jul 2025
Thu
24 Jul 2025 Thu
Son leaves home after learning father died in orphanage; last rites performed in backyard

തൃശൂര്‍: അഗതി മന്ദിരത്തില്‍ അച്ഛന്‍ മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടതോടെ, മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനാകാതെ ബന്ധുക്കള്‍ കുടുങ്ങി. മകനെയും മരുമകളെയും ഏറെ നേരം കാത്തിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മകന്‍ മുങ്ങിയതോടെ അന്ത്യകര്‍മങ്ങള്‍ വീട്ടുമുറ്റത്ത് നടത്തി. ഭാര്യ റോസിലി കാരമുക്ക് കൃപാസനം അന്തേവാസിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരിമ്പൂര്‍ കൈപ്പിള്ളി റിങ് റോഡില്‍ പ്ലാക്കന്‍ വീട്ടില്‍ തോമസ് (78) ആണ് ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തില്‍ മരിച്ചത്. ബുധനാഴ്ച രാവിലെയാണ് തോമസ് മരിച്ചത്. പനിയെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ മരണമടഞ്ഞു. വിവരം മകന്‍ ജെയ്‌സണെ (അന്തോണി) അറിയിച്ചശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് അദ്ദേഹം വീട് പൂട്ടിപ്പോയ വിവരം അറിയുന്നത്. ബന്ധുക്കളും അയല്‍വാസികളും ഇയാളെ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ കിട്ടിയില്ല. ജെയ്‌ന്റെ ഭാര്യ റിന്‍സിയുടെ ഫോണും ഓഫ് ചെയ്തുവച്ചു. തുടര്‍ന്ന് വീട്ടുമുറ്റത്ത് അന്ത്യകര്‍മങ്ങള്‍ നടത്തി. വീടിന്റെ പോര്‍ച്ചില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ എറവ് സെന്റ് തെരേസാസ് കപ്പല്‍പ്പള്ളി വികാരിയുടെ നേതൃത്വത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. വിലാപയാത്രയായി പള്ളിയില്‍ എത്തിച്ച് സംസ്‌കരിച്ചു.

ഏതാനും മാസം മുന്‍പ് മകനും മരുമകളും മര്‍ദിക്കുന്നതായി ആരോപിച്ച് തോമസ് ഭാര്യ റോസിലിയുമായി വീടുവിട്ടിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇതുസംബന്ധിച്ച് അന്തിക്കാട് പൊലിസില്‍ പരാതിയും നല്‍കി. സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആണ് ഇവരെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. രണ്ട് മക്കളുള്ള തോമസിന് ഒരു മകനും മകളുമാണുള്ളത്. ദമ്പതികള്‍ക്ക് ജോയ്‌സി എന്ന ഒരു മകള്‍ കൂടിയുണ്ട്.

Son leaves home after learning father died in orphanage; last rites performed in backyard