ഇന്ത്യക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; ജയിച്ച് പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്ക
|
ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെതുമായ മത്സരം ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് ജൊഹാനസ്ബര്‍ഗിലാണ് മത്സരം. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 2015ന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീം ഇന്ത്യ ടി20 പരമ്പര കൈവിട്ടിട്ടില്ല. ആ ചരിത്രം നിലനിര്‍ത്താന്‍ ജൊഹാനസ്ബര്‍ഗില്‍ ജീവന്മരണപ്പോരിനാണ് സൂര്യ കുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോള്‍ രണ്ടാം കളിയില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. മഴമൂലം 152ആയി വെട്ടിച്ചുരുക്കിയ വിജയലക്ഷ്യം അനായാസം ആഫ്രിക്കക്കാര്‍ അടിച്ചെടുക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം അടുത്ത വര്‍ഷം ആരംഭിക്കുന്ന ടി20 പരമ്പരക്ക് മുന്നോടിയായി ലഭിക്കുന്ന മികച്ച അവസരമാണ്. റിങ്കു സിങ്ങിന്റെയും സൂര്യകുമാര്‍ യാദവിന്റെയും പ്രകടമാണ് കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായകമായത്. മുകേഷ് കുമാറും, മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഇന്നത്തെ മത്സരത്തില്‍ ഋതു രാജ് ഗെയ്ക് വാദും ദീപക് ചഹറും വാഷിങ് ടണ്‍ സുന്ദറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും.
ഇന്ത്യ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ / ഋതുരാജ് ഗെയ്കവാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്
.ദക്ഷിണാഫ്രിക്കയുടെ സാധ്യതാ ഇലവന്‍: റീസ ഹെന്‍ഡ്രിക്‌സ്, മാത്യു ബ്രീറ്റ്‌സ്‌കെ, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ആന്‍ഡില്‍ ഫെഹ്‌ലുക്‌വായോ, നാന്‍ഡ്രെ ബര്‍ഗര്‍, ലിസാദ് വില്യംസ്, തബ്രൈസ് ഷംസി, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍





