01
Feb 2023
Sun
01 Feb 2023 Sun

മൃഗങ്ങളുമായുള്ള ലൈംഗികത കുറ്റകൃത്യമല്ലാതാക്കി സ്‌പെയിന്‍ പാര്‍ലമെന്റ്. ലൈംഗികബന്ധത്തിലൂടെ മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചികില്‍സ അനിവാര്യമാവുകയും ചെയ്യുന്ന സംഭവങ്ങളിലൊഴികെ മൃഗങ്ങളുമായി സെക്‌സ് ആകാമെന്ന പുതിയ മൃഗക്ഷേമ നിയമത്തിന് പാര്‍ലമെന്റ് അനുമതി നല്‍കി. സാമുഹിക അവകാശ മന്ത്രി ലോണ്‍ ബെലാര അവതരിപ്പിച്ച നിയമത്തിന് ഫെബ്രുവരി 9നാണ് പാര്‍ലമെന്റ് അനുമതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുവരെ മൃഗങ്ങളുമായുള്ള സെക്‌സ് നിയമവിരുദ്ധമായിരുന്നു. മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവിനും മൃഗങ്ങളെ കസ്റ്റഡിയില്‍ വയ്ക്കുന്നതിന് ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ അയോഗ്യതയും ഈ നിയമം വ്യവസ്ഥ ചെയ്തിരുന്നു. ഈ നിയമം അസാധുവാക്കിയാണ് പുതിയ നിയമം പാര്‍ലമെന്റ് പാസാക്കിയത്.
അതേസമയം സെക്‌സിലേര്‍പ്പെടുന്നതിലൂടെ മൃഗങ്ങള്‍ക്ക് ചികില്‍സ അനിവാര്യമാവുന്ന പരിക്ക് സംഭവിച്ചാല്‍ മൂന്നു മാസം മുതല്‍ ഒന്നരവര്‍ഷം വരെ തടവും മൃഗങ്ങളെ കസ്റ്റഡിയില്‍ വയ്ക്കുന്നതിനും അവയുടെ വ്യാപാരം ചെയ്യുന്നതിനും ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ വിലക്കുമേര്‍പ്പെടുത്തും.

മൃഗങ്ങള്‍ക്കെതിരായ ലൈംഗിക ചൂഷണം ക്രിമിനല്‍ കുറ്റമെന്ന ആര്‍ട്ടിക്കിള്‍ 337ലെ പദം നീക്കം ചെയ്താണ് പുതിയ നിയമത്തില്‍ ലൈംഗികതയിലൂടെ ചികില്‍സ അനിവാര്യമാവുന്ന പരിക്കുകള്‍ മൃഗങ്ങള്‍ക്ക് സംഭവിച്ചാല്‍ എന്ന ഭേദഗതി കൊണ്ടുവന്നിരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പോളണ്ട് നീതിന്യായമന്ത്രി സിബ്‌ന്യൂ സിയോബ്രോ മൃഗരതി അനുവദനീയമാക്കിയതിനെ രംഗത്തെത്തിയിരുന്നു. 21ാം നൂറ്റാണ്ടിലെ പ്ലേഗാണ് കമ്മ്യൂണിസമെന്നാണ് മന്ത്രി കുറ്റപ്പെടുത്തിയത്. കുട്ടികള്‍ക്ക് അവരുടെ ഇഷ്ടമനുസരിച്ച് ലിംഗമാറ്റം നടത്തുന്നതിന് അനുമതി നല്‍കിയതിനു പിന്നാലെയാണ് അവരിപ്പോള്‍ മൃഗരതിക്കും അനുമതി നല്‍കിയിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം മൃഗങ്ങളെ സംരക്ഷിക്കുകയെന്നത് സ്‌പെയിനിലെ ഭൂരിഭാഗം ജനങ്ങളുടെയും നിലപാടാണെന്നും നിയമഭേദഗതി മൃഗരതി കുറ്റകൃത്യമല്ലാതാക്കുന്നത് അല്ലെന്നും ഇത്തരമൊരു അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റാണെന്നുമാണ് മന്ത്രി ബെലാര അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക