തിരുവനന്തപുരം: ശാസ്ത്ര-മിത്ത് പ്രസംഗത്തിനെതിരേ ഉയരുന്ന വിവാദത്തിൽ പ്രതികരണവുമായി സ്പീക്കർ എ എൻ ഷംസീർ. ഏതെങ്കിലും ഒരു മതവിശ്വാസത്തെയോ വിശ്വാസിയെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. തനിക്ക് പ്രസംഗിക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ എന്‍എസ്എസിനും സുകുമാരന്‍ നായര്‍ക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
ഭരണഘടന പ്രകാരം എല്ലാ പൗരന്മാര്ക്കും എതു മതത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ ശാസ്ത്രത്തെ കുറിച്ച് അവബോധം വളര്‍ത്താനും ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് ഷംസീര്‍ ചൂണ്ടിക്കാട്ടി. ഭരണഘടന പ്രകാരമുള്ള ഒരു അധികാര സ്ഥാനം കൈയാളുന്ന ആളെന്ന നിലയില്‍ ശാസ്ത്രത്തെ കുറിച്ച് താൻ സംസാരിക്കുന്നു. അതെങ്ങനെ വിശ്വാസികളെ വേദനിപ്പിക്കുന്നതാകുമെന്ന് അദ്ദേഹം ചോദിച്ചു. പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തനിക്കും മുമ്പും പലരും പരാമര്ശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താൻ. തന്റെ മതേതരതയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആവില്ല.
നിലവില്‍ ഇന്ത്യക്ക് അകത്ത് ഒരു വെറുപ്പിന്റെ രാഷ്ട്രീയം ഉടലെടുത്തിട്ടുണ്ട്. അത് കേരളം ഒരു പരിധിവരെ തടഞ്ഞിട്ടുണ്ട്. അത് തകര്‍ക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാംപയിനുകളില്‍ നിന്നും ബന്ധപ്പെട്ട കക്ഷികള്‍ പിന്മാറണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു.
സ്പീക്കര്‍ സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ട ആളല്ല താന്‍. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലുടെയും യുവജന പ്രസ്ഥാനങ്ങളിലൂടെയുമാണ് പൊതുരംഗത്ത് വന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





