
കൊല്‍ക്കത്തയിലെ കല്ല്യാണി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ ലീഗ് തേര്‍ഡ് ഡിവിഷന്‍ ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് ബി യില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമി തിരൂരിന്(സാറ്റ്) വിജയം
കൊല്‍ക്കത്തയിലെ കല്ല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മുംബൈ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ജിഎംഎസ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സാറ്റ് പരാജയപ്പെടുത്തിയത്.
![]() |
|
സ്‌പോര്‍ട്‌സ് അക്കാഡമിയുടെ ബോക്‌സില്‍ നിന്നും സ്റ്റോപ്പര്‍ ബാക്ക് മുഹമ്മദ് നിഹാല്‍ നീട്ടി നല്‍കിയ ലോങ്ങ് ബോള്‍ സ്വീകരിച്ച് മുന്നേറിയ അര്‍ഷാദ് പി മുംബൈ ഗോളിക്ക് ഒരവസരവും നല്‍കാതെ കേരളാ ടീമിന് വേണ്ടി പതിനഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ സ്‌കോര്‍ ചെയ്തു.
പിന്നീട് ജിഎംഎസ് സി ആക്രമണത്തിന് മൂര്‍ച്ച കൂട്ടി നിരന്തരം സാറ്റ് ഗോള്‍ മുഖത്ത് വട്ടമിട്ടങ്കിലും സാറ്റ് ഗോളി കാസര്‍കോട്ടുകാരന്‍ അഹമ്മദ് അസ്ഫറിനെ മറികടക്കാന്‍ ഒരുവട്ടം മാത്രമാണ് കഴിഞ്ഞത്.
മത്സരം ഇരു ടീമും ഓരോ ഗോള്‍ അടിച്ചതോടെ സമനിലയിലേക്ക് അവസാനിക്കുമെന്ന് തോന്നിച്ച സമയത്ത് അര്‍ഷാദിന്റെ അസിസ്റ്റില്‍ സൂപ്പര്‍ സബ്ബായി വന്ന മുഹമ്മദ് യാസീന്‍ വി എന്‍ തൊണ്ണൂറ്റി ഒന്നാം മിനിറ്റിലും മുഹമ്മദ് ഇര്‍ഷാദിന്റെ അസിസ്റ്റില്‍ തെണ്ണൂറ്റി അഞ്ചാം മിനിറ്റിലും രണ്ട് ഗോള്‍ സ്‌കോര്‍ ചെയ്ത് സാറ്റിന്റെ വിജയം ഉറപ്പിച്ചു.