|
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിസംബര്‍ 11ന് ഹാജരാകണമെന്നാണ് വിചാരണക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി അനില്‍കുമാറിന്റെതാണ് ഉത്തരവ്.
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ച ശ്രീറാം വെങ്കിട്ടരാമന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്.
ഓഗസ്റ്റ് 25നാണ് ശ്രീറാം വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളിയിരുന്നു.
2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





