13
Dec 2024
Thu
13 Dec 2024 Thu

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ 2’ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് ഒരു മരണം. രണ്ട് പേര്‍ക്ക് ഗുരുത പരിക്ക്. ഇന്നലെ രാതി വൈകി രാത്രി ഹൈദരാബാദിലെ ആര്‍ടിസി ക്രോസ്‌റോഡിലെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ടാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 39 കാരിയായ ഒരു സ്ത്രീ മരിക്കുകയും അവരുടെ കുഞ്ഞടക്കം രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമ പ്രദര്‍ശനം തുടങ്ങിയിരിക്കെ ചിത്രം കാണാനെത്തിയ അല്ലു അര്‍ജുന്റെ അടുത്തേക്ക് ആരാധകര്‍ കുതിച്ചെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ദില്‍സുഖ് നഗര്‍ സ്വദേശിയായ രേവതി ആണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും അവരുടെ രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് ഇവര്‍ ശിനിമ കാണാനെത്തിയത്. രേവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ പിന്നീട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും ഗുരുതരാവസ്ഥയില്‍ തുടരുകയും ചെയ്‌തെങ്കിലും രേവതി മരണത്തിന് കീഴടങ്ങി.

സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പോലീസും സ്വകാര്യ ഗാര്‍ഡുകളും വളഞ്ഞ താരത്തോട് അടുക്കാന്‍ പലരും നെട്ടോട്ടമോടുന്നതും ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജ് ചെയ്യുന്നതും വീഡിയോകളില്‍ കാണാം. തിയേറ്ററിന് പുറത്തുള്ള ബഹളത്തിനിടയില്‍ തിയേറ്ററിന്റെ പ്രധാന ഗേറ്റും തകര്‍ന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ സേനയെ വിന്യസിച്ച് പോലീസ് സുരക്ഷ ശക്തമാക്കി.

Stampede at Pushpa-2 premiere in Hyderabad Woman died