തിരുവനന്തപുരം: വിഴിഞ്ഞത്ത് ശീതളപാനീയം നല്കി മയക്കി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പുല്ലുവിള സ്വദേശിയായ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
|
മെയ് 18-നാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടില്‍ വെച്ചാണ് മനു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഇന്‍സ്റ്റാഗ്രാം വഴി ഇയാള്‍ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് മനുവും കൂടെ മറ്റൊരാളും ചേര്‍ന്ന് അവിടെയെത്തി. ഇയാള്‍ കൊണ്ടുവന്ന ജ്യൂസ് കുടിച്ചതിന് പിന്നാലെ ബോധരഹിതയാകുകയും, തുടര്‍ന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
പീഡനവിവരം കുട്ടി തന്നെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചത്. തുടര്‍ന്ന് മണ്ണേല പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവസമയത്ത് മനുവിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ മനുവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.


