17
Mar 2025
Fri
17 Mar 2025 Fri
sudan complaints against uae

ഖാര്‍ത്തൂം: വംശഹത്യയില്‍ പങ്കുണ്ടെന്നാരോപിച്ച് അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ യു.എ.ഇക്കെതിരെ പരാതി നല്‍കി സുഡാന്‍. (Sudan complaints against UAE in international court for genocide) യു.എ.ഇക്കെതിരെ ഗുരുതര കുറ്റങ്ങളാണ് സുഡാന്‍ ആരോപിച്ചിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് സുഡാന്‍ പരാതി സമര്‍പ്പിച്ചതായി അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥിരീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 മുതല്‍ സുഡാന്‍ റിപ്പബ്ലിക്കിലെ മസാലിറ്റ് ഗ്രൂപ്പിനെതിരെ നടന്ന വംശഹത്യയില്‍ യു.എ.ഇ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍ന്നു വരുന്ന ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കി.

അടിയന്തര നടപടികളെടുക്കണമെന്നും മസാലിറ്റ് ഗ്രൂപ്പിലെ അംഗങ്ങളെ വംശീയമായി കൊലപ്പെടുത്തിയതില്‍ ഉള്‍പ്പെടെ വംശഹത്യ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ രണ്ടിന്റെ പരിധിയില്‍പെടുന്ന എല്ലാ നടപടികളും സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ALSO READ: പിവി അന്‍വറിന്റെ വിധേയനായി ജീവിച്ച്‌കൊള്ളാമെന്ന് വാഗ്ദാനം ചെയ്ത എസ്പി സുജിത് ദാസിനെ അന്വേഷണം പൂര്‍ത്തിയാവും മുമ്പ് സര്‍വീസില്‍ തിരിച്ചെടുത്തു

2013 മുതല്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെയും സഖ്യകക്ഷികളായ അറബ് മിലിഷ്യകളുടെയും പിന്തുണയോടെ യു.എ.ഇ വംശഹത്യ, കൊലപാതകം, സ്വത്ത് മോഷ്ടിക്കല്‍, ബലാത്സംഗം, നിര്‍ബന്ധിത സ്ഥലംമാറ്റം, അതിക്രമിച്ചുകയറല്‍, പൊതു സ്വത്തുക്കള്‍ നശിപ്പിക്കല്‍, മനുഷ്യാവകാശ ലംഘനം എന്നിവ ചെയ്തതായാണ് പരാതിയില്‍ ആരോപിക്കുന്നത്.

അതേസമയം റാപ്പിഡ് സപ്പോര്‍ട്ട് ഫോര്‍സിന് പിന്തുണ നല്‍കുന്നുവെന്ന ആരോപണം യു.എ.ഇ നിഷേധിച്ചു. ആരോപണങ്ങള്‍ക്ക് നിയമപരമായോ വസ്തുതാപരമായോ യാതൊരു അടിസ്ഥാനമില്ല. കേസ് റദ്ദാക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും യുഎഇ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2023 ഏപ്രിലില്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് സുഡാന്‍ സൈന്യത്തിനെതിരേ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ ആക്രമണം പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനും ദശലക്ഷക്കണക്കിന് ആളുകളുടെ പലായനത്തിനും കാരണമായിരുന്നു.