04
Jun 2023
Mon
04 Jun 2023 Mon

മുംബൈ: വിവാദ സംഘ്പരിവാർ പ്രൊപ്പഗണ്ട ചിത്രം ‘ദി കേരള സ്റ്റോറി’ വാങ്ങാൻ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തയ്യാറാകുന്നില്ലെന്ന് റിപ്പോർട്ടുകൾ. വിവാദത്തിന് താൽപ്പര്യമില്ലാത്തതിനാലാണ് സിനിമ വാങ്ങാൻ ഒടിടി പ്ലാറ്റ്‌ഫോമുകളാരും തയാറാവാത്തതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന് ഇതുവരെ മികച്ച കരാർ ലഭിക്കാത്തതിനാലാണ് ഒ.ടി.ടി റിലീസ് വൈകുന്നതെന്ന് സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞു. മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിത്രത്തിന് നേരത്തെ ഒ.ടി.ടി കരാർ ലഭിച്ചുവെന്ന റിപ്പോർട്ടുകൾ സംവിധായകൻ തള്ളി. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫർ ചിത്രത്തിന് ലഭിച്ചിട്ടില്ലെന്നും പ്രധാന ഒ.ടി.ടി പ്ലാറ്റഫോമിൽ നിന്നുള്ള ഓഫറിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞു.

സിനിമ ലോകം ഒത്തുചേർന്ന് തങ്ങളെ ശിക്ഷിക്കുകയാണോ എന്ന് സംശയിക്കുന്നു. ഇതിന്റെ ബോക്‌സ് ഓഫീസ് വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി സംശയിക്കുന്നുവെന്നും സംവിധായകൻ പറയുന്നു.

The Kerala Story finds zero OTT buyers, Sudipto Sen claims the film industry has ganged up to punish them for their success

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക