16
Mar 2025
Wed
16 Mar 2025 Wed
blast in pakistan

ലാഹോര്‍: പാകിസ്താനില്‍ സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. (Suicide attack on military base in Pakistan; 15 killed) 30 പേര്‍ക്ക് ഗുരുതര പരിക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കുപടിഞ്ഞാറന്‍ പാസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ ഭീകരരാണെന്ന് സൈന്യം അറിയിച്ചു.

സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സമീപത്തെ പള്ളി തകര്‍ന്നും നിരവധി പേര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. റമദാന്‍ മാസത്തില്‍ ഇഫ്താറിന് തൊട്ടുപിന്നാലെയാണ് പ്രവിശ്യയിലെ ബന്നു കന്റോണ്‍മെന്റിലെ സുരക്ഷാ കേന്ദ്രം ലക്ഷ്യമിട്ട്് ഭീകരര്‍ ആക്രമണം നടത്തിയത്.

ALSO READ: 15 ദിവസത്തിനിടെ നാല് തവണ ദുബൈ യാത്ര; ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളായ നടി കടത്തിയത് 15 കിലോ സ്വര്‍ണം

തെഹ്രീകെ താലിബാന്‍ പാകിസ്താമായി (ടിടിപി) അടുത്തിടെ കൈകോര്‍ത്ത ജെയ്ഷുല്‍ ഫുര്‍സാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ കുട്ടികളാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമാണ് ഇരകള്‍ താമസിച്ചിരുന്നത്.

വൈകുന്നേരത്തെ സ്‌ഫോടനത്തില്‍ വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ബന്നു ജില്ലാ ആശുപത്രി വക്താവ് മുഹമ്മദ് നോമാന്‍ പറഞ്ഞു.

42 പേര്‍ ആശുപത്രിയിലെത്തിയതായും അതില്‍ 15 പേര്‍ മരിച്ചതായും ആശുപത്രി ഡയറക്ടര്‍ ഡോ. അഹമ്മദ് ഫറാസ് ഖാന്‍ പറഞ്ഞു. 30 പേര്‍ക്ക് പരിക്കേറ്റു. അവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്.

സ്‌ഫോടനങ്ങളില്‍ സമീപത്തെ ഒരു പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു. ഈ സമയത്ത് നിരവധി വിശ്വാസികള്‍ അകത്തുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകരും പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അലി സെയ്ഫും പറഞ്ഞു.

സ്‌ഫോടനങ്ങള്‍ക്ക് ശേഷം ആകാശത്തേക്ക് കട്ടിയുള്ള പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ വെടിശബ്ദവും ഉയരുന്നുണ്ട്.

ഒരേസമയം രണ്ട് ചാവേര്‍ കാര്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. അഞ്ചോ ആറോ പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നതയാണ് കരുതുന്നത്.

പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ അപലപിക്കുകയും ജീവഹാനിയില്‍ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി അലി അമിന്‍ ഗന്ധാപൂര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഫെബ്രുവരി 28 ന്, അതേ പ്രവിശ്യയിലെ ഒരു മതപഠന കേന്ദ്രത്തില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ചാവേര്‍ സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തില്‍ ഉന്നത താലിബാന്‍ അനുകൂല പുരോഹിതന്‍ ഹമീദുല്‍ ഹഖ് ഹഖാനിയും നാല് അനുയായികളും കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.