ഇരയുടെ പ്രതിയും വിവാഹിതരായി കുടുംബസമേതം കഴിയുകയാണെന്നു കണ്ടെത്തിയതോടെ പ്രതിയുടെ ശിക്ഷ റദ്ദാക്കി സുപ്രിംകോടതി. പോക്‌സോ കേസില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാന്‍ നിയമ സംവിധാനങ്ങള്‍ പരാജയപ്പെടുന്നുവെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് അഭയ് എസ് ഓകയുടെ ബെഞ്ച് പ്രതിയുടെ ശിക്ഷ ഒഴിവാക്കി ഉത്തരവിറക്കിയത്. പശ്ചിമബംഗാളില്‍ നിന്നുള്ള കേസാണ് കോടതി മുമ്പാകെയെത്തിയത്.
|
കുറ്റകൃത്യത്തേക്കാള്‍ നീണ്ടുനിന്ന നിയമനടപടികള്‍ ആണ് അതിജീവിത ബാധിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയോട് ഇപ്പോള്‍ അതിജീവിതയ്ക്ക് വൈകാരികമായ ബന്ധമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നപ്പോള്‍ തന്നെ അതിന്റെ വ്യാപ്തിയും മനസിലാക്കി കൊടുക്കാന്‍ നിയമ സംവിധാനത്തിന് കഴിഞ്ഞില്ലെന്നും സുപ്രിം കോടതി വിമര്‍ശിച്ചു. പ്രതിയുടെ നടപടി കുറ്റകൃത്യമായി അതിജീവിത ഇപ്പോള്‍ കാണുന്നില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
ഈ കേസ് എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന ഒന്നാണ്. നിയമപരമായി കുറ്റം നിലനില്‍ക്കുമെങ്കിലും ഇര അത്തരത്തില്‍ അതിനെ കാണുന്നില്ല. നേരത്തെ തന്നെ സംഭവത്തിന്റെ ഗൗരവവും അതിന്റെ നിയമവശങ്ങളുമെല്ലാം ഇരയ്ക്ക് മനസിലാക്കുന്നതിന് നിയമസംവിധാനത്തിന് കഴിഞ്ഞില്ല.
പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങളും സുപ്രിം കോടതി വിധിയോടൊപ്പം പുറത്തിറക്കി. വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പോക്‌സോ കേസുകളില്‍ പാലിക്കണമെന്ന് കോടതി ഉത്തരവിട്ടു. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കൃത്യമായ പരിഷ്‌കാരം നടപ്പാക്കാന്‍ കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തോടും കോടതി നിര്‍ദേശിച്ചു.
ALSO READ: പോക്സോ കേസിലെ ഇരയും പ്രതിയും ഒന്നിച്ചുജീവിക്കാൻ തുടങ്ങി; കേസ് അവസാനിപ്പിച്ച് കർണാടക ഹൈക്കോടതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





