28
Jul 2024
Fri
28 Jul 2024 Fri

ന്യൂഡല്‍ഹി: ബില്‍കീസ് ബാനു കൂട്ടബലാത്സംഗ, കൊലപാതക കേസിലെ കുറ്റവാളികളുടെ ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രാധേശ്യാം ഭഗവാന്‍ദാസ്, രാജുഭായ് ബാബുലാല്‍ എന്നിവര്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷയാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങളുടെ ഹര്‍ജികളില്‍ പുതിയ തീരുമാനം ഉണ്ടാകുന്നതുവരെ ഇടക്കാല ജാമ്യം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ എന്തൊരു അപ്പീലാണിതെന്ന് ചോദിച്ച് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും പി.വി സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് ഹരജി തള്ളുകയാണുണ്ടായത്. ‘എന്താണ് ഈ ഹരജി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് എങ്ങനെ പരിഗണിക്കും? തീര്‍ത്തും തെറ്റിദ്ധരിക്കപ്പെട്ടതാണ്- കോടതി പറഞ്ഞു. ഇതോടെ രണ്ട് പ്രതികളും ഹര്‍ജി പിന്‍വലിച്ചു.

2022ലെ സ്വതന്ത്രദിനത്തിലാണ് കേസിലെ 11 കുറ്റവാളികളെയും ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ഇത് ചോദ്യംചെയ്ത് ബല്‍ക്കീസ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് സുപ്രിംകോടതി മോചനം റദ്ദാക്കി എല്ലാവരെയും ജയിയിലേക്ക് തിരിച്ചയച്ചു. ഇതുപ്രകാരം ഈ വര്‍ഷമാദ്യമാണ് ഇവര്‍ ജയിലില്‍ തിരികെയെത്തിയത്.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ അഞ്ചുമാസം ഗര്‍ഭിണിയായ ബല്‍ക്കീസ് ബാനു ഉള്‍പ്പെടെയുള്ള സ്ത്രീകളെ കൂട്ടബലാത്സംഗംചെയ്യുകയും ബല്‍ക്കീസിന്റെ മൂന്നു വയസുള്ള മകന്‍ അടക്കം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 11 പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഗുജറാത്ത് കലാപത്തിനിടെ നടന്ന ഏറ്റവും നിഷ്ഠൂര സംഭവങ്ങളിലൊന്നായ ബല്‍ക്കീസ് ബേനു കേസില്‍ 2008ലാണ് ഇയാള്‍ അറസ്റ്റിലായത്. 2022ല്‍ മോചിപ്പിക്കപ്പെടുന്നത് വരെ ആയിരത്തിലേറെ ദിവസം ഇയാള്‍ പലപ്പോഴായി പുറത്തായിരുന്നു.

 

supreme court reject Bilkis Bano Convicts’ Bail Pleas Dismissed