ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് സര്‍വേ. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും പാര്‍ട്ടി ഓരുപോലെ തിരിച്ചടി നേരിടുമെന്ന് പ്രമുഖ തെരഞ്ഞെടുപ്പ് സര്‍വെ ഏജന്‍സിയായ ലോക് പോള്‍. 4 സംസ്ഥാനങ്ങളിലെ സര്‍വെ ഫലങ്ങളാണ് ലോക് പോള്‍ പുറത്തുവിട്ടത്. ( Survey says BJP will lose seats in North and South India )
|
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സീറ്റുകള്‍ കുറയുമെന്ന് പാര്‍ട്ടി നേരത്തേ കണക്കു കൂട്ടിയിരുന്നു. ഈ സീറ്റുകള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയില്‍ നിന്ന് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ച്ചയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍, ബിജെപിയുടെ ഈ മോഹത്തിന് തിരിച്ചടി നേരിടുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.
ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ 69 സീറ്റുകള്‍ വരെ നേടുമ്പോള്‍ ഇന്‍ഡ്യ സഖ്യത്തിന് 10 ഉം ബിഎസ്പിക്ക് നാല് വരെയും സീറ്റുകള്‍ കിട്ടാം. നിതീഷ് കുമാറിന്റെ സഹായമുണ്ടെങ്കിലും ബിഹാറില്‍ എന്‍ഡിഎ വലിയ നേട്ടം ഉണ്ടാക്കില്ല. എന്‍ഡിഎക്ക് 25 സീറ്റ് വരെയേ നേടാനാവൂ. ഇന്‍ഡ്യ മുന്നണി 16 സീറ്റുകള്‍ വരെ പിടിക്കാം. നിതീഷ് കുമാറിന്റെ തുടര്‍ച്ചയായ കാലുമാറ്റവും ഭരണപരാജയവും ജനങ്ങളില്‍ എതിര്‍പ്പ് സൃഷ്ടിച്ചതായാണ് വ്യക്തമാവുന്നത്.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ 28 സീറ്റ് വരെ നേടുമ്പോള്‍ ബി.ജെ.പിക്ക് 13 സീറ്റ് വരെ കിട്ടും. കോണ്‍ഗ്രസിന് നാലു സീറ്റാണ് സര്‍വെ പറയുന്നത്. വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളില്‍ എട്ടു സീറ്റാണ് ബി.ജെ.പിക്ക് സര്‍വെ പറയുന്നത്. ഇന്‍ഡ്യ സഖ്യം നാലു സീറ്റ് വരെ നേടും. തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ സ്വപ്നങ്ങള്‍ തകരുമെന്ന് സര്‍വെ പറയുന്നു. ആകെയുള്ള 39 സീറ്റുകളും ഇന്‍ഡ്യ നേടും.
കഴിഞ്ഞ തവണ വലിയ നേട്ടം കൊയ്ത കര്‍ണാടകയിലും ബിജെപിക്ക് സീറ്റുകള്‍ കുറയുമെന്ന് സര്‍വെ പ്രവചിക്കുന്നു. ഇന്‍ഡ്യ 17 സീറ്റ് വരെ നേടുമ്പോള്‍ എന്‍ഡിഎക്ക് 13 സീറ്റുകളേ നേടാനാവൂ എന്നാണ് സര്‍വെ ഫലം.
കഴിഞ്ഞ ദിവസം പുറത്തുവന്ന ബി.ജെ.പിയുടെ ആഭ്യന്തര സര്‍വെയിലും ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി തിരിച്ചടി നേരിടുമെന്ന് വ്യക്തമായിരുന്നു. ഹരിയാനയിലും രാജസ്ഥാനിലും ബി.ജെ.പി. ശക്തമായ തിരിച്ചടി നേരിടുമെന്നാണ് ആഭ്യന്തര സര്‍വെയില്‍ തെളിഞ്ഞത്. ഹരിയാനയിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലും രാജസ്ഥാനില്‍ ആറ് ലോക്‌സഭാ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് 2019-ലേതു പോലെ അത്രസുഖകരമായിരിക്കില്ല മത്സരം എന്നാണ് സര്‍വെ പറയുന്നത്.





