17
Apr 2023
Fri
17 Apr 2023 Fri

അന്തരിച്ച പാക്-കനേഡിയന്‍ എഴുത്തുകാരനും നിരീശ്വരവാദിയും ഇസ് ലാം വിരുദ്ധനുമായ താരിഖ് ഫത്താഹിന്റെ മൃതദേഹം ദഹിപ്പിച്ചു. അന്തരിച്ചു ദിവസങ്ങള്‍ക്കുശേഷമാണ് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താരിഖ് ഫത്താഹിന്റെ മൃതദേഹം ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ അദ്ദേഹത്തിന്റെ കുടുംബം ഒന്റാരിയോയിലെ മുസ് ലിം പള്ളി അധികൃതരെ സമീപിച്ചെങ്കിലും അനുമതി നല്‍കിയില്ല. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ 73ാം വയസ്സിലാണ് താരിഖ് ഫത്താഹ് കഴിഞ്ഞദിവസം മരിച്ചത്.

കടുത്ത ഇസ് ലാം വിമര്‍ശകനായ താരിഖ് ഫത്താഹിന്റെ മരണവിവരം കുടുംബം ദിവസങ്ങള്‍ മറച്ചുവച്ചുവെന്നും എന്നാല്‍ മൃതദേഹം ഖബര്‍സ്ഥാനില്‍ മറവുചെയ്യാനുള്ള ആവശ്യം നിരാകരിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിടാന്‍ കുടുംബം നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും ആയിഷ മുഹമ്മദ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വെളിപ്പെടുത്തിയിരുന്നു. താരിഖ് ഫത്താഹിന്റെ മകള്‍ നതാഷ ഫത്താഹ് ആണ് പിതാവിന്റെ മരണവാര്‍ത്ത കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.

തന്റെ മൃതദേഹം കത്തിച്ചുകളയണമെന്ന് താരിഖ് ഫത്താഹ് നേരത്തേ തന്നെ സാമൂഹികമാധ്യമങ്ങളില്‍ എഴുതിയിരുന്ന വ്യക്തിയാണ്. എന്നാല്‍ കുടുംബം അതിനു തയ്യാറാവാതെ ഖബര്‍സ്ഥാനില്‍ മറവുചെയ്യാന്‍ നീക്കംനടത്തിയെങ്കിലും ഇസ് ലാം വിരുദ്ധനായ താരിഖ് ഫത്താഹിന്റെ മൃതദേഹം ഖബറടക്കുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു.

1949 നവംബര്‍ 20ന് കറാച്ചിയിലാണ് താരിഖ് ഫത്താഹ് ജനിച്ചത്. കറാച്ചി സര്‍വകലാശാലയില്‍ നിന്ന് ബയോകെമിസ്ട്രി പഠിച്ച ഫത്താഹ് മാധ്യമപ്രവര്‍ത്തനമേഖലയിലേക്ക് ചേക്കേറുകയായിരുന്നു. കറാച്ചി സണില്‍ റിപോര്‍ട്ടറായിരുന്നു താരിഖ് ഫത്താഹ് പാകിസ്താന്‍ ടെലിവിഷനില്‍ ജോലി ചെയ്യവെ 1977ല്‍ സിയാഉള്‍ ഹഖ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇതോടെ സൗൗദിയിലേക്ക് കടന്ന ഫത്താഹ് 1987ല്‍ കാനഡയില്‍ സ്ഥിരതാമസമാരംഭിക്കുകയായിരുന്നു. ടൊറന്റോയില്‍ റേഡിയോ നിലയത്തിലും ടൊറന്റോ സണ്ണില്‍ കോളമെഴുത്തുകാരനായും അദ്ദേഹം മാധ്യമമേഖലയില്‍ സജീവമായിരുന്നു.