06
Apr 2024
Thu
06 Apr 2024 Thu
teacher banned from the profession for raping student with her boyfriend

കാമുകനൊപ്പം ചേര്‍ന്ന് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തതിന് ജയിലില്‍ കഴിയുന്ന അധ്യാപികയ്ക്ക് ആയുഷ്‌കാല അധ്യാപന വിലക്ക്. ബ്രിട്ടനിലെ വിഗാനു സമീപം ടൈല്‍ഡെസ്ലിയിലെ സെയിന്റ് ജോര്‍ജ് സെന്‍ട്രല്‍ പ്രൈമറി സ്‌കൂളിലെ ഉപമേധാവിയായിരുന്ന ജൂലി മോറിസ് എന്ന 46കാരിക്കാണ് അധ്യാപനവൃത്തിക്ക് ആയുഷ്‌കാല വിലക്കേര്‍പ്പെടുത്തിയത്.(teacher banned from the profession for raping student with her boyfriend)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലി മോറിസും മെക്കാനിക്കായ കാമുകന്‍ ഡേവിഡ് മോറിസും ചേര്‍ന്നാണ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തത്. സംഭവം പുറത്തായതോടെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകായിരുന്നു. ജയിലിലടച്ച അധ്യാപികയുടെ തുടര്‍ജോലി വിഷയം മൂന്നംഗ സമിതി മുമ്പാകെ വരികയും ഇവര്‍ക്ക് ആയുഷ്‌കാല അധ്യാപന വിലക്കേര്‍പ്പെടുത്തുകയുമായിരുന്നു. ജൂലി മോറിസിന്റെ പ്രവൃത്തി അധ്യാപിക എന്ന നിലയ്ക്ക് യോജിക്കുന്നതല്ലെന്നും ഇതിനാല്‍ ഇവരെ അധ്യാപന വൃത്തിയില്‍ നിന്ന് സ്ഥിരമായി വിലക്കുകയാണെന്നും സമിതി വ്യക്തമാക്കി.

13 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള വിദ്യാര്‍ഥിനിയാണ് ഇരുവരുടെയും അതിക്രമത്തിന് ഇരയായത്. അതിക്രമ വീഡിയോ ഡേവിഡ് മോറിസ് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോകള്‍ ഇയാളുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഡേവിഡ് മോറിസിന് 16 വര്‍ഷമാണ് തടവ് ലഭിച്ചിരിക്കുന്നത്. ജൂലി മോറിസിന് 13 വര്‍ഷമാണ് തടവ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക