23
Aug 2022
Tue
23 Aug 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ‘സ്വയംഭോഗ ജിഹാദ്’ എന്ന പുതിയ ജിഹാദുമായി രംഗത്തുവന്ന മത്സര പരീക്ഷ പരിശീലകന്‍ ലളിത് സര്‍ദാന ഒരുവില്‍ മാപ്പു പറഞ്ഞു. മുസ്‌ലിംകള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്നുവെന്നും വീഡിയോയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന ഇന്നലെ പുറത്തുവിട്ട പുതിയ വീഡിയോയില്‍ ലളിത് സര്‍ദാന പറഞ്ഞു. 

”മുസ്ലിംകള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്നു. എന്നാല്‍, സെലബ്രിറ്റികളുടെ വിഡിയോയില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതുപോലെയാണിത്. ദൈര്‍ഘ്യമേറിയ ഒരു പ്രസംഗത്തിലെ രണ്ടരമിനിറ്റ് വരുന്ന ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. പഠനത്തിന്റെ ഭാഗമായല്ല അങ്ങനെ പറഞ്ഞത്. ഓണ്‍ലൈന്‍ പഠനത്തിനിടയിലെ മൊബൈല്‍ ദുരുപയോഗത്തെ കുറിച്ച് പറയുകയായിരുന്നു. ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിരുന്നു. അതിനിടയിലാണ് അശ്ലീല വിഡിയോകള്‍ക്ക് കുട്ടികള്‍ അടിമപ്പെടുന്നതിനെ കുറിച്ച് പറഞ്ഞത്..” എന്നാണ് സര്‍ദാനയുടെ വിശദീകരണം.

പ്രത്യുല്‍പ്പാദന ശേഷിയില്ലാതാക്കാന്‍ ഹിന്ദു യുവാക്കളെ മുസ്ലിം യുവാക്കള്‍ സ്വയംഭോഗം പഠിപ്പിക്കുന്നുവെന്ന ആരോപണമാണ് പ്രമുഖ ഓണ്‍ലൈന്‍ ടൂട്ടര്‍ ലളിത് സര്‍ദാന ഉന്നയിച്ചത്. ഐ.ഐ.ടി- ജെ.ഇ.ഇ, സി.ഇ.ടി പോലുള്ള ഉന്നത പ്രവേശനപ്പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസ്സിനിടെയാണ് കടുത്ത മതവിദ്വേഷവും ഇസ്ലാമോഫോബിയയും വളര്‍ത്തുന്ന വിധത്തിലുള്ള പരാമര്‍ശം ഇയാള്‍ നടത്തിയത്. ലളിത് സര്‍ദാന തന്റെ ‘സര്‍ദാന ടൂട്ടോറിയന്‍സ്’ എന്ന യൂടൂബ് പേജില്‍ അപ്ലോഡ് ചെയ്ത വിഡിയോയിലാണ് വിവാദഭാഗങ്ങളുണ്ടായിരുന്നത്. 

ഇപ്പോള്‍ അത് മനസിലാകില്ല. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇത് ബോധ്യപ്പെടും. വെബ്‌സീരീസുകളും വിഡിയോകളും ഇതിന് വേണ്ടി ഉണ്ടാക്കുന്നുണ്ടെന്നും സര്‍ദാന പറഞ്ഞു. അത്തരം വെബ്‌സീരീസുകള്‍ സംവിധാനം ചെയ്യുന്നതും അതില്‍ അഭിനയിക്കുന്നതും മുസ്‌ലിംകളാണ്. എന്നാല്‍, ഈ വെബ്‌സീരീസുകള്‍ കാണുന്നത് മുസ്‌ലിംകളല്ല, ഹിന്ദുകുട്ടികളാണെന്നും ലളിത് സര്‍ദാന പറഞ്ഞു. വിഡിയോ വിവാദമായതിന് പിന്നാലെയാണ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 

teacher-lalit-sardana-apologises-on-his-porn-jihad-hindu-boys-video-but-make-controversial-remark-on-girls