05
Oct 2024
Tue
05 Oct 2024 Tue
Adimali excise office

അടിമാലി: കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്‌കൂള്‍ വിദ്യാര്‍ഥികളെത്തിയത് അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫിസില്‍. തൃശൂരിലെ സ്‌കൂളില്‍നിന്നു മൂന്നാറിലേക്കു ടൂര്‍ പോയ വിദ്യാര്‍ഥികളില്‍ ചിലരാണ് എക്‌സൈസ് ഓഫിസ് ആണെന്നറിയാതെ തീപ്പെട്ടി തേടി ചെന്ന് കുടുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുറിക്കുള്ളില്‍ യൂണിഫോമിലുള്ളവരെ കണ്ടതോടെയാണ് പണി പാളിയെന്ന് മനസ്സിലായത്. പകച്ചു പോയ വിദ്യാര്‍ഥികള്‍ ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്റെ പരിശോധനയില്‍ ഒരു കുട്ടിയുടെ പക്കല്‍ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കയ്യില്‍നിന്ന് ഒരു ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുത്തു.

ALSO READ: അച്ഛന്‍ പെട്രോളൊഴിച്ചു തീക്കൊളുത്തിയ മകന്‍ മരിച്ചു; മകളുടെ നില ഗുരുതരം

ഓഫിസിന്റെ പിന്‍വശത്തു കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നതുകണ്ട് വര്‍ക്ഷോപ്പാണെന്നു കരുതിയാണു കുട്ടികള്‍ കയറിച്ചെന്നത്. പിന്‍വശത്തുകൂടി കയറിയതിനാല്‍ ഓഫിസ് ബോര്‍ഡ് കണ്ടതുമില്ല.

കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചു. വിദ്യാര്‍ഥികള്‍ക്കു കൗണ്‍സലിങ് നല്‍കുകയും മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക