31
Feb 2023
Wed
31 Feb 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: വയനാട് പൊന്‍മുടി കോട്ട ഭാഗത്ത് ഭീതിപരത്തിയതെന്നു കരുതുന്ന കടുവയെ ചത്ത നിലയില്‍ ഇന്ന് കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവാ ഭീതിയിലായിരുന്നു വയനാട്ടിലെ പൊന്‍മുടി കോട്ട പ്രദേശം.നെന്‍മേനി പാടി പറമ്പില്‍ സ്വകാര്യ ത്തോട്ടത്തില്‍ കുരുക്കില്‍ പെട്ട് ചത്ത നിലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഈ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പൊന്മുടി കോട്ട, അമ്പുകുത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറേ നാളുകളായി കടുവാ സാന്നിദ്ധ്യമുള്ളത്. രണ്ടു കടുവകള്‍ പ്രദേശത്തുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതാണ്. ഈ സാഹചര്യത്തില്‍ കടുവകളെ പിടിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.ഇതിനിടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രണ്ടാമത്തെ കടുവയുടെ ഭീഷണി ഉള്ളതിനാല്‍ പൊന്‍മുടിക്കോട്ടയില്‍ കൂടുതല്‍ വനപാലകരെയും ആര്‍.ആര്‍.ടി. സംഘത്തെയും ഉടന്‍ എത്തിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഴിഞ്ഞ ദിവസം പറഞ്ഞു. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

 

ജനുവരിയില്‍ വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മാനന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നില്‍ തോമസ് എന്നയാളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക