ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള പുരുഷനെന്ന് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തപ്പെട്ട ജോണ്‍ ടിന്നിസ് വുഡ് 112ാം വയസില്‍ നിര്യാതനായി. (The world’s oldest man has died.) ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടിലുള്ള ഒരു കെയര്‍ ഹോമിലായിരുന്നു അന്ത്യം.
|
സംഗീതം ആസ്വദിച്ചും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും സ്‌നേഹം നുകര്‍ന്നുമാണ് ടിന്നിസ് വുഡ് അവസാന കാലഘട്ടം അദ്ദേഹം ചെലവഴിച്ചതെന്ന് കുടുംബം പങ്കുവെച്ചു. വര്‍ഷങ്ങളോളം അദ്ദേഹത്തെ പരിചരിച്ചവരോട് അവര്‍ നന്ദി പറയുകയും ചെയ്തു.
114 വയസ്സുള്ള വെനസ്വേലന്‍ ജുവാന്‍ വിസെന്റെ പെരസിന്റെ മരണത്തെത്തുടര്‍ന്ന് 2023 ഏപ്രിലിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ടിന്നിസ് വുഡ് മാറിയത്.
1912 ല്‍ ടൈറ്റാനിക് മുങ്ങിയ അതേ വര്‍ഷം ലിവര്‍പൂളില്‍ ജനിച്ച ടിന്നിസ്വുഡ് രണ്ട് ലോക മഹായുദ്ധങ്ങളെയും രണ്ട് ആഗോള മഹാമാരികളെയും അതിജീവിച്ചാണ് കടന്നുപോയത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ റോയല്‍ ആര്‍മി പേ കോര്‍പ്‌സില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1942ലാണ് ബ്ലഡ്വെനെ വിവാഹം കഴിക്കുന്നത്. പിന്നീട് എണ്ണ വ്യവസായത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു. 1986-ല്‍ ഭാര്യ മരിച്ചു. ഒരു മകളും നാല് കൊച്ചുമക്കളും മൂന്ന് പേരക്കുട്ടികളും അടങ്ങുന്നതാണ് ടിന്നസ് വുഡിന്റെ കുടുംബം.
എല്ലാ വെള്ളിയാഴ്ചയും തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ബാറ്റേഡ് ഫിഷും ചിപ്‌സും കഴിക്കാറുള്ള ടിന്നിസ് വുഡ് പ്രത്യേക ഭക്ഷണക്രമമൊന്നും പാലിച്ചിരുന്നില്ല.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത 116 വയസ്സുള്ള ജപ്പാനിലെ ടോമിക്കോ ഇറ്റൂക്കയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





