02
Sep 2025
Fri
02 Sep 2025 Fri
Thiruvananthapuram corporation councilor resigned after bribery video came out

റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങിയ തിരുവനന്തപുരം കോര്‍പറേഷന്‍ സിപിഐഎം കൗണ്‍സിലര്‍ രാജിവച്ചു. മുട്ടത്തറ കൗണ്‍സിലറും സിപിഐഎം പ്രാദേശിക നേതാവുമായ ബി രാജേന്ദ്രനാണ് രാജിവച്ചു. ഇയാള്‍ കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി ആവശ്യപ്പെടുകയായിരുന്നു. രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടത്തറ വാര്‍ഡില്‍ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം പാസായതിന് പിന്നാലെയാണ് പ്രദേശവാസികളോട് ബി രാജേന്ദ്രന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്. പണം കൊടുക്കാന്‍ റോഡിന്റെ ഉപഭോക്താക്കളെ അദ്ദേഹം തുടര്‍ച്ചയായി നിര്‍ബന്ധിക്കുകയായിരുന്നു. സമീപവാസി എന്ന നിലയില്‍ സമീപിച്ച ചാനല്‍ റിപോര്‍ട്ടറില്‍ നിന്ന് രാജേന്ദ്രന്‍ 5000 രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അതേസമയം കോര്‍പറേഷന്‍ അംഗീകരിച്ച എസ്റ്റിമേറ്റ് പ്രകാരം രണ്ട് ലോഡ് മണല്‍ ഇറക്കാനാണ് വ്യവസ്ഥയുള്ളതെന്നും ഇതുകൊണ്ട് റോഡ് പണി പൂര്‍ത്തിയാക്കാനാവാത്തതുകൊണ്ട് കൂടുതല്‍ മണല്‍ എത്തിക്കുന്നതിനാണ് പണം കൈപ്പറ്റിയതെന്നാണ് രാജേന്ദ്രന്റെ വിശദീകരണം.

ALSO READ: യുഎസില്‍ ഇന്ത്യന്‍ ടെക്കിയെ പോലീസ് വീട്ടില്‍ കയറി വെടിവച്ചുകൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക