23
Feb 2025
Mon
23 Feb 2025 Mon
AFAN MURDER

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ യുവാവ് ആറ് പേരെ വെട്ടിക്കൊന്നതായി കുറ്റസമ്മതം. (Thiruvananthapuram Venjaramood massacre; Six people hacked to death) വെഞ്ഞാറമൂട് സ്വദേശി മുഹമ്മദ് അഫാന്‍(23) ആണ് പോലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. കത്തികൊണ്ട് കുത്തിയും തലക്കടിച്ചുമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെരുമലയുള്ള അഫാന്റെ വീട്ടിലേക്ക് കാമുകിയെ കൂട്ടിക്കൊണ്ടുവന്നിരുന്നു. അവിടെ വച്ചാണ് അഫാന്റെ ഉമ്മയയെും അനുജന്‍ അഫ്‌സാനെയും കാമുകിയെയും വെട്ടിക്കൊന്നതെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ പ്രതിയുടെ മാതാവ് മരിച്ചിട്ടില്ലെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

തുടര്‍ന്ന് പെണ്‍സുഹൃത്തിന്റെ പിതാവിനെയും ഉമ്മയെയും എസ്എന്‍ പുരം വെള്ളാഞ്ചിറയില്‍ പോയി വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് പാങ്ങോടുള്ള അഫാന്റെ പിതാവിന്റെ ഉമ്മയെയും വെട്ടിക്കൊന്നതായാണ് പറയുന്നത്.

എന്നാല്‍, എത്രപേര്‍ മരിച്ചുവെന്നോ കൊലപാതകത്തിന് പിന്നില്‍ എന്താണ് എന്നോ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

അഫാന്‍ ഗള്‍ഫില്‍ പിതാവിന്റെ അടുത്ത് വിസിറ്റിങിന് പോയ ശേഷം തിരിച്ചെത്തിയതാണെന്ന് അയല്‍വാസികള്‍ പറയുന്നു.

കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. ഇയാള്‍ പറഞ്ഞ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്.