ചെന്നൈ: ചെന്നൈ മറീന ബീച്ചിന് സമീപം എയര്‍ഷോക്കിടെ നിര്‍ജ്ജലീകരണം ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. (Three people died due to dehydration during the airshow in Chennai; 230 people were confused) 230 പേര്‍ കുഴഞ്ഞുവീണു.
|
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ 92ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ എയര്‍ഷോക്കിടെയാണ് സംഭവം.
പെരുഗലത്തുര്‍ സ്വദേശിയായ ശ്രീനിവാസന്‍, തിരുവോട്ടിയുര്‍ സ്വദേശിയായ കാര്‍ത്തികേയന്‍, കൊരുപ്പേട്ട് സ്വദേശി ജോണ്‍ എന്നിവരാണ് മരിച്ചത്.
എയര്‍ഷോ നടക്കുന്ന സ്ഥലത്ത് കാര്യമായ ട്രാഫിക് നിയന്ത്രണം ഉണ്ടായിരുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിയന്ത്രണമില്ലാത്ത രീതിയിലുള്ള ആള്‍ക്കൂട്ടം എയര്‍ഷോ കാണാനായി തടിച്ച് കൂടിയിരുന്നു. മറീന ബീച്ചിന് സമീപത്തും വലിയ ആള്‍ക്കൂട്ടമെത്തിയിരുന്നു.
പങ്കെടുത്ത ആളുകളുടെ എണ്ണത്തില്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടംപിടിക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്. രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കടുത്ത ചൂടുള്ള സമയത്തായിരുന്നു ഷോ നിശ്ചയിച്ചിരുന്നത്. രാവിലെ എട്ട് മണിക്ക് തന്നെ ആയിരക്കണക്കിനാളുകള്‍ എയര്‍ഷോക്കായി എത്തിയിരുന്നു.
നിരവധി പ്രായമായവരും എയര്‍ഷോക്ക് വേണ്ടി വന്നിരുന്നു. എന്നാല്‍, ഇവര്‍ക്ക് കൃത്യമായ രീതിയില്‍ കുടിവെള്ളം ഉറപ്പാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. ഇതോടെ പലര്‍ക്കും നിര്‍ജ്ജലീകരണം അനുഭവപ്പെടുകയായിരുന്നു.
വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞതോടെ സമീപത്തുള്ള വീടുകളില്‍ നിന്നാണ് ആളുകള്‍ക്ക് കുടിവെള്ളം ഉറപ്പാക്കിയത്.





