24
Nov 2024
Fri
24 Nov 2024 Fri
Thrissur natives attack businessman and stole gold in Malappuram

മലപ്പുറം: ജില്ലയില്‍ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ നാലുപേരും മറ്റ് ജില്ലക്കാര്‍. കണ്ണൂര്‍ സ്വദേശികളായ ലിജിന്‍ രാജന്‍, പ്രബിന്‍ലാല്‍, തൃശൂര്‍ സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരെ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. നാല് പേരെയും ചോദ്യം ചെയ്തുവരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചുപേര്‍ കൂടി കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച സൂചന. പെരിന്തല്‍മണ്ണയില്‍ ഇന്നലെ രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമികള്‍ സ്വര്‍ണ്ണം കവര്‍ന്നത്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയേറ്ററിന് സമീപം രാത്രി ഒമ്പതോടെയാണ് സംഭവം. നഗരത്തിലെ MK ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയുമാണ് ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത്. കാറില്‍ എത്തിയ സംഘം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

കാറില്‍ ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്‌കൂട്ടര്‍ ഇടിച്ചിട്ടു. അലങ്കാര്‍ കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റില്‍ സ്‌കൂട്ടര്‍ എത്തിയ ഉടനെയാണ് ആക്രമിച്ചത്. കാര്‍ ഇടിച്ചതോടെ സ്‌കൂട്ടര്‍ മറിഞ്ഞതോടെ കാറിലുണ്ടായിരുന്നവര്‍ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു. ആക്രമിക്കുകുയംചെയ്തു. പിന്നീടാണ് സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്. ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറില്‍ത്തന്നെ അക്രമികള്‍ മടങ്ങുകയുംചെയ്തു. ജ്വല്ലറി മുതല്‍ അക്രമികള്‍ കാറില്‍ പിന്തുടരുന്നുണ്ടായിരുന്നു സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഊട്ടി റോഡിലെ ഇവരുടെ ജ്വല്ലറി ബില്‍ഡിങ് ഓടിട്ട കെട്ടിടമായതിനാല്‍ ആഭരണണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവരാറാണ് പതിവ്. ഇത് മനസ്സിലാക്കിയാണ് അക്രമികള്‍ കവര്‍ച്ച ആസൂത്രണംചെയ്തത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരുമെന്നാണ് വിവരം. പരിക്കേറ്റ യൂസഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. അക്രമികളെ പിടികൂടിയെങ്കിലും സ്വര്‍ണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Thrissur, kannur natives attack businessman and stole gold in Malappuram