തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തരുടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ ഭൂരിഭാഗവും സ്ത്രീകള്‍. മരിച്ച ആറുപേരില്‍ അഞ്ചും സ്ത്രീകളാണ്. (Tirupati stampede claims six lives) ലാവണ്യ സ്വാതി, ശാന്തി, മല്ലിക, രജനി, രാജേശ്വരി, നായിഡു ബാബു എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരില്‍ നാലുപേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
|
തിരുപ്പതി ക്ഷേത്രത്തില്‍ ഇന്നലെ വൈകീട്ടോടെയാണ് ദുരന്തമുണ്ടായത്. വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് എത്തിയ ആയിരക്കണക്കിന് ഭക്തര്‍ ടിക്കറ്റിനായി രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കടന്നതോടെയാണ് അപകടമുണ്ടായത്.
ALSO READ: ഹണിറോസ് രഹസ്യമൊഴി നല്‍കി; ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍
തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. നിരവധി ഭക്തര്‍ക്ക് തിരക്കില്‍ ശ്വാസതടസം അനുഭവപ്പെട്ടു.
തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസും ക്ഷേത്ര സമിതിയും പരാജയപ്പെട്ടെന്നാണ് ഭക്തരുടെ ആരോപണം. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ എത്തിച്ചു.
എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ മുഖ്യന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി ഇന്ന് തിരുപ്പതിയില്‍ എത്തും. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി.
അപകടത്തില്‍ ദേവസ്വം ബോര്‍ഡിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് വൈ എസ് ശര്‍മിള അപകടത്തെക്കുറിച്ച് കൃത്യമായ അന്വേഷണവും ആവശ്യപ്പെട്ടു.


