15
Jan 2025
Sat
തിരുവനന്തപുരം കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു. 18 ഓളം യാത്രികരുമായി ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മുരഹര എന്ന ടൂറിസ്റ്റ് ബസ്സിനാണ് തീ പിടിച്ചത്. തീ പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി യാത്രികരെ പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി.
![]() |
|
പാറശ്ശാല തിരുപുറം ആര്‍സി ചര്‍ച്ചിന് സമീപം എത്തിയപ്പോഴായിരുന്നു ബസ്സിന്റെ മുന്നില്‍ നിന്ന് തീ ഉയര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും യാത്രികരെ പുറത്തറക്കുകയുമായിരുന്നു.
നെയ്യാറ്റിന്‍കര നിന്നും പൂവാറില്‍ നിന്ന് രണ്ട് ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഡ്രൈവര്‍ കാബിനും യാത്രക്കാരുടെ രണ്ട് കാബിനും പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.