26
Jul 2024
Mon
26 Jul 2024 Mon
Kanwariya Pilgrims accident

മൊറേന: മധ്യപ്രദേശിലെ മൊറേനയില്‍ കാവടി തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു. (Truck crashes into Kanwariya pilgrims; Two died) 14 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രാക്ടര്‍ ട്രോളിയിലാണ് ട്രക്ക് ഇടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിഹോനിയ ഗ്രാമവാസികളായ ഭരത് ലാല്‍ ശര്‍മ്മ (37), രാംനരേഷ് ശ്രമ (26) എന്നിവരാണ് മരിച്ചത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ ദേശീയ പാത 44ല്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം.

സംഭവത്തില്‍ പ്രകോപിതരായ തീര്‍ഥാടകര്‍ ട്രക്ക് ഡ്രൈവറെ മര്‍ദിക്കുകയും റോഡ് തടയുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

തീര്‍ഥാടകരുടെ സഹായത്തിനായി കാവടിയാത്രയെ അനുഗമിച്ച ട്രാക്ടര്‍ ട്രോളിയില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായും മൊറേന അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അനുരാഗ് താക്കൂര്‍ പറഞ്ഞു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് നിരവധി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: കന്‍വാര്‍ യാത്രാ റൂട്ടില്‍ കട ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കാനുള്ള ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് പ്രിയങ്കാ ഗാന്ധി

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാങ്ങളില്‍ കാവടി യാത്ര നടക്കുന്നുണ്ട്. കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് അതില്‍ പങ്കെടുക്കുന്നത്. യാത്രയിലുടനീളം നിസ്സാര കാരണങ്ങളുടെ പേരില്‍ തീര്‍ത്ഥാടകര്‍ അക്രമമഴിച്ചുവിട്ടിരുന്നു.

കാവടി യാത്ര പോകുന്ന വഴികളിലെ ഭക്ഷണസ്റ്റാളുകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാരിന്റെ ഉത്തരവ് വിവാദമായിരുന്നു. മുസ്ലിംകളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നായിരുന്നു ആക്ഷേപം. വിഷയത്തില്‍ സുപ്രിംകോടതി ഇടപെടുകയും ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു.