വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധത്തില്‍ അദ്ദേഹം തന്നെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ട്രംപ് മരവിപ്പിച്ചു. 90 ദിവസത്തേക്കാണ് അധിക തീരുവ ചുമത്തിയത് മരവിപ്പിച്ചത്. ഈ 90 ദിവസം പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കുമെന്ന് ട്രംപ് അറിയിച്ചു.
|
അതേസമയം ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 125 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും. ചൈന ഒഴികെയുള്ള 75 ഓളം രാജ്യങ്ങള്‍ക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ചൈനയ്ക്ക് 125 ശതമാനം അധിക തീരുവയാണ് ഏര്‍പ്പെടുത്തിയത്. യുഎസിന്, ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലൊണ് നടപടി. മൂന്നാം തവണയാണ് ചൈനയ്ക്ക് അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തുന്നത്.
വ്യാപാര യുദ്ധം കനക്കുന്നതിനിടെ ചൈനയ്ക്ക് ട്രംപ് ബുധനാഴ്ച 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടിയായി യു എസ് ഉത്പന്നങ്ങള്‍ക്ക് ചൈനയും തീരുവ വര്‍ധിപ്പിച്ചു. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 34 ശതമാനമായിരുന്ന തീരുവ, 84 ശതമാനമായിട്ടാണ് കൂട്ടിയത്.
us Announces 90-Day Pause On Tariffs For All Countries


