15
Jul 2025
Sat
15 Jul 2025 Sat
Trump signs ban on travel to US by nationals from 12 countries, including Afghanistan, Haiti and Iran

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ ഇന്ത്യ-പാകിസ്താന്‍ ഏറ്റുമുട്ടലില്‍ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ന്നിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. (Trump claims five military flight were shot down during India-Pakistan clash) ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് തകര്‍ന്നതെന്ന് വ്യക്തമാക്കാതെയാണ് ട്രംപിന്റെ പ്രസ്താവന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് ആണവ ശക്തികള്‍ തമ്മില്‍ നടക്കേണ്ടിയിരുന്ന യുദ്ധം ഒഴിവാക്കിയത് താനാണ് എന്ന് അവകാശമുന്നയിക്കുന്നതിനിടെയാണ് സംഘര്‍ഷത്തില്‍ അഞ്ച് വിമാനങ്ങള്‍ തകര്‍ന്നിരുന്നുവെന്ന യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന. യുദ്ധത്തില്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ തകര്‍ത്തതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. ഇന്ത്യയുടെ ഒന്നില്‍ കൂടുതല്‍ വിമാനങ്ങള്‍ തകര്‍ന്നിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

‘നമ്മള്‍ ഒരുപാട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഗുരുതരമായ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.’ റിപ്പബ്ലിക്കന്‍ യുഎസ് പ്രതിനിധികളുമായുള്ള അത്താഴവിരുന്നിനിടെ ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മെയ് 10 മുതല്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതായാ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആദ്യം പ്രഖ്യാപിച്ചത് ട്രംപ് ആയിരുന്നു.

വിഷയത്തിലെ ട്രംപിന്റെ അവകാശവാദം ഇന്ത്യ തുടക്കംമുതല്‍ തന്നെ നിഷേധിക്കുകയും ചെയ്തു. എങ്കിലും ട്രംപ് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണ് എന്ന വാദം തുടരുകയാണ്.