
വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസ്സാക്കി യുഎസ് ജനപ്രതിനിധി സഭ. (Trump’s Big Beautiful Bill Passed; Will Be Signed Today) കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് വന്‍തുക വകയിരുത്തുന്ന ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവെക്കും.
![]() |
|
ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗത്തെ വിഹിതം വെട്ടിക്കുറയ്ക്കുന്നതും ബില്ലിലുണ്ട്. ട്രംപിന്റെ സ്വപ്ന ബില്‍ പാസ്സാക്കിയത് 214നെതിരെ 218 വോട്ടുകള്‍ക്കാണ്.
യുഎസിലും പുറത്തും തൊഴില്‍, കുടിയേറ്റ, സാമ്പത്തിക മേഖലകളില്‍ വന്‍ സ്വാധീനമുണ്ടാക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ വിവാദ നികുതി ബില്‍.
2017ല്‍ ആദ്യമായി പ്രസിഡന്റായപ്പോള്‍ കൊണ്ടുവന്ന താല്‍ക്കാലിക നികുതിനിര്‍ദേശങ്ങള്‍ സ്ഥിരമാക്കാനും 2024ലെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങളുമായി മുന്നോട്ടുപോകാനും ഇതോടെ ട്രംപിനു കഴിയും. ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗങ്ങളിലെ വിഹിതം വെട്ടിക്കുറയ്ക്കുകയും പ്രകൃതിസൗഹൃദ ഊര്‍ജ പദ്ധതികള്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തലാക്കുകയും ചെയ്യും.
നേരത്തേ, ബില്ലിലെ നിര്‍ദേശങ്ങള്‍ക്കെതിരെ സ്‌പേസ്എക്‌സ് ഉടമയും ട്രംപിന്റെ സുഹൃത്തുമായ ഇലോണ്‍ മസ്‌ക് പരസ്യമായി രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് 2 അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ക്രൂരമായ ബജറ്റ് ബില്‍ എന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.