15
Nov 2024
Thu
15 Nov 2024 Thu
Tulsi Gabbard Appointed US Intelligence Chief

വാഷിംഗ്ടണ്‍: തന്റെ ടീമിനെ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപ്. പുതിയ വിദേശകാര്യ സെക്രട്ടറിയെയും നാഷമല്‍ ഇന്റലിജന്‍സ് ഡയറക്ടറെയുമാണ് തിരഞ്ഞെടുത്തത്. മാര്‍ക്കോ റൂബിയോ ആണ് പുതിയ വിദേശകാര്യ സെക്രട്ടറി. ഫ്‌ലോറിഡയില്‍ നിന്നുള്ള യു.എസ് സെനറ്ററാണ് റൂബിയോ. ഈ പദവിയില്‍ എത്തുന്ന ആദ്യ ലറ്റിനോ വംശജന്‍ കൂടിയാണ് അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുള്‍സി ഗാബാര്‍ഡാണ് പുതിയ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് അടുത്തിടെ കൂറുമാറിയെത്തിയ നേതാവാണ് തുള്‍സി. ട്രംപിന്റെ വിശ്വസ്തനും ഫ്‌ളോറിഡയല്‍ നിന്നുള്ള ജനപ്രതിനിധിയുമായ മാറ്റ് ഗേറ്റ്‌സാണ് അറ്റോര്‍ണി ജനറല്‍ പദവിയിലേക്ക് എത്തുന്നത്.

നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡോജ്/ DoGE) തലപ്പത്തേക്ക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെയും ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്തിരുന്നു. മസ്‌കും വിവേകും ചേര്‍ന്ന് തന്റെ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കി അധികചെലവുകള്‍ നിയന്ത്രിക്കുമെന്നും ട്രംപ് അറിയിച്ചു.

സര്‍ക്കാരിന്റെ കീഴിലുള്ള ഫെഡറല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃ ക്രമീകരിക്കലാകും ഇരുവരുടെയും ഡ്യൂട്ടി.

അതേസമയം, വിജയിച്ചതിന് ശേഷം ട്രംപ് ആദ്യമായി വൈറ്റ്ഹൗസിലെത്തി. ട്രംപിന് വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉജ്വല സ്വീകരണം നല്‍കി. അടുത്ത വര്‍ഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാവുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.

Tulsi Gabbard Appointed US Intelligence Chief