15
Oct 2024
Wed
15 Oct 2024 Wed
Recep Tayyip Erdogan

അങ്കാറ: ലബ്‌നാനിലെ കരായാക്രമണത്തിനെതിരേ ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പുമായി തുര്‍ക്കി. (Turkey is about to enter the field after Iran; Turkey president Recep Tayyip Erdogan says he will intervene if Israel does not withdraw from Lebanon) ലബ്‌നാനിലേക്കുള്ള കടന്നുകയറ്റം നിയമവിരുദ്ധമായ അധിനിവേശമാണെന്നും ഇസ്രായേല്‍ സൈന്യം എത്രയും പെട്ടെന്ന് പിന്മാറിയില്ലെങ്കില്‍ ശക്തമായി ഇടപെടുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ലബ്‌നീസ് പ്രദേശത്ത് നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറണം. ലബ്‌നാന് എല്ലാ രീതിയിലുള്ള സഹായവും തുര്‍ക്കി നല്‍കും. എന്ത് തന്നെ ചെയ്താലും അധികം വൈകാതെ ഇസ്രായേല്‍ തടയപ്പെടും”- പാര്‍ലമെന്റില്‍ നടത്തിയ പ്രഭാഷണത്തില്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കി.

ALSO READ: ഇറാന്‍ തൊടുത്തു വിട്ടത് 180ഓളം ബാലിസ്റ്റിക് മിസൈലുകള്‍; മൊസാദ് ആസ്ഥാനം കുലുങ്ങി; നിരവധി മരണം

”ഈ ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. മേഖലയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയാണ് ഇസ്രായേലിന്റെ അതിക്രമം. ഇസ്രായേലിന്റെ നിയമവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ യുഎന്‍ അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കണം”- ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു.

ഗസയ്ക്കു പിന്നാലെ ലബ്‌നാനിലും ആക്രമണം തുടരുന്ന ഇസ്രായേല്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ഉള്‍പ്പെടെയുള്ള പ്രമുഖരെ കൊലപ്പെടുത്തിയിരുന്നു. അതിന് തിരിച്ചടിയായി ഇന്നലെ രാത്രിയോടെ ഇറാന്‍ ഇസ്രായേലിന് നേരെ ശക്തമായ വ്യോമാക്രണം നടത്തിയിരുന്നു. മുന്നറിയിപ്പുമായി തുര്‍ക്കിയും രംഗത്തെത്തിയതോടെ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്.