29
Apr 2024
Tue
29 Apr 2024 Tue
two accused over Panamanna Vinod murder acquitted by court

പാലക്കാട്: ഒറ്റപ്പാലം പനമണ്ണ ചക്യാവില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ മകന്‍ വിനോദ്(32) കൊല്ലപ്പെട്ട കേസില്‍ രണ്ടാംഘട്ട വിചാരണ നേരിട്ട അഞ്ചു പ്രതികളില്‍ രണ്ടുപേരെ കോടതി വെറുതെവിട്ടു. മൂന്നുപേര്‍ക്ക് രണ്ടുവര്‍ഷം തടവ് വിധിച്ചു. ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.(two accused over Panamanna Vinod murder acquitted by court)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിലെ അഞ്ചാം പ്രതി ആരിഫ്, 11ാം പ്രതി റഫീഖ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെയാണ് കേസിലെ മൂന്നു പ്രതികള്‍ക്ക് ഐപിസി 324 വകുപ്പ് പ്രകാരം രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇവര്‍ മൂന്നുപേര്‍ക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

കേസിലെ ഒന്നും രണ്ടും നാലും ആറും പ്രതികളായ പനമണ്ണ അമ്പലവട്ടം സ്വദേശികളായ തറയില്‍ അബ്ദുല്‍ മനാഫ്, അരഞ്ഞിക്കല്‍ അബ്ദുറഹിമാന്‍ എന്ന ബാഷ, തൃക്കടീരി കീഴൂര്‍ റോഡ് കണക്കഞ്ചേരി അന്‍സാര്‍ അഹമ്മദ്, വരോട് നാലാം മൈല്‍ കൂരിതൊടിയില്‍ സനൂപ് എന്നിവര്‍ക്ക് കോടതി നേരത്തേ ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു. ആകെ 11 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ രണ്ടുപേരെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല. 2020 മെയ് 31ന് രാത്രി പത്തിനാണ് വിനോദ് കൊല്ലപ്പെട്ടത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന തര്‍ക്കത്തിന്റെ ഭാഗമായിരുന്നു കൊലപാതകം.