തിരുവനന്തപുരത്ത് മദ്യം നല്‍കി യുവാവിന്റെ സ്വര്‍ണമാലയും പണവും കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍. കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട എന്ന രാജു(47)വും ചിറയിന്‍കീഴ് മേല്‍കുടയ്ക്കാവൂര്‍ സ്വദേശി പ്രദീപു (40)മാണ് അറസ്റ്റിലായത്. രാജുവിനെ ചാവക്കാട് നിന്നും പ്രദീപിനെ കഠിനംകുളം ഭാഗത്ത് നിന്നുമാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
|
കഴിഞ്ഞ ആറിന് രാത്രിയാണ് സംഭവം. കടയ്ക്കാവൂര്‍ സ്വദേശിയായ യുവാവിനെ തിനവിളയില്‍ നിന്നു ബൈക്കില്‍ കയറ്റി ആറ്റിങ്ങലിലെ ബാറില്‍ എത്തിച്ചു മദ്യം നല്‍കി. മദ്യലഹരിയിലായ യുവാവിനെ പിന്നീട് ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ പുറകുവശത്ത് കൊണ്ടുവന്നു മര്‍ദ്ദിക്കുകയും കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ മാലയും 25000 രൂപയും കവരുകയുമായിരുന്നു.
ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, കവര്‍ച്ച അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് രാജുവെന്ന് പോലീസ് പറഞ്ഞു.


