രണ്ടുദിവസത്തിനിടെ ജോലിക്കിടെ രണ്ട് ഇന്ത്യൻ പൈലറ്റുമാർ മരിച്ചു. ഇൻഡിഗോ ക്യാപ്റ്റൻ നാഗ്പൂർ വിമാനത്താവളത്തിൽ ബോർഡിങ് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. ഖത്തർ എയർവേസിലെ ക്യാപ്റ്റൻ ബുധനാഴ്ച വിമാനത്തിലെ അധിക ജീവനക്കാരനായി യാത്ര ചെയ്യവെ ഹൃദയാഘാതം മൂലമാണ് മരിച്ചത്.
|
നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് വിമാനം പറത്തുന്നതിനായി വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് പൈറ്റ് കുഴഞ്ഞുവീണത്. തിരുവനന്തപുരത്ത് നിന്ന് പൂനെ വഴി നാഗ്പൂരിലേക്കുള്ള വിമാന സർവീസിൻറെ ചുമതലയുള്ള അദ്ദേഹം ജോലി കഴിഞ്ഞ് 27 മണിക്കൂർ വിശ്രമം പൂർത്തിയാക്കി പുതിയ സർവീസിനെത്തിയപ്പോഴായിരുന്നു മരണം സംഭവിച്ചത്.
ഖത്തർ എയർവേസിൻറെ ഡൽഹി-ദോഹ വിമാനത്തിലെ അധിക ജോലിക്കാരനായ പൈലറ്റ് ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. സ്പൈസ് ജെറ്റ്, അലയൻസ് എയർ, സഹാറ എന്നിവയിലായിരുന്നു അദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്നത്.
കഴിഞ്ഞദിവസം മിയാമിയിൽ നിന്ന് ചിലിയിലേക്ക് 271 യാത്രക്കാരുമായി പോവുകയായിരുന്ന വിമാനത്തിൻറെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചിരുന്നു.





