16
Sep 2025
Thu
16 Sep 2025 Thu
Jordan border shooting

ഇന്ന് രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായി നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള റഫയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് കുറഞ്ഞത് രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലി സൈനികര്‍ക്ക് ‘സുരക്ഷിത മേഖല’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് റഫയുടെ തെക്ക് ഭാഗം. സംഭവത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ ഒരു കമ്പനി കമാന്‍ഡറും രണ്ട് ഓഫീസര്‍മാരും അവരുടെ ഡ്രൈവറും ഉള്‍പ്പെടുന്നു.

ALSO READ: മെഡലും സ്ഥാനവും വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം; പ്രമുഖ യോഗ ഗുരു പിടിയില്‍; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പീഡിപ്പിച്ചു

മറ്റൊരു സംഭവത്തില്‍ ഫലസ്തീന്‍ പോരാളികള്‍ വടക്കന്‍ ഗസയില്‍ നടത്തിയ ഒളിയാക്രമണത്തില്‍ ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റു.

ജോര്‍ദാന്‍ അതിര്‍ത്തിയില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു

ജോര്‍ദാന്‍ അതിര്‍ത്തിക്ക് സമീപമുള്ള അലന്‍ബി പാലത്തില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ജോര്‍ദാനില്‍ നിന്ന് സഹായവുമായി വന്ന ഒരു ട്രക്കിലുണ്ടായിരുന്ന ഒരു അക്രമി വെടിയുതിര്‍ത്ത് രണ്ട് ഇസ്രായേലികളെ കൊലപ്പെടുത്തിയതായി ഇസ്രായേലി ചാനലുകളായ 12-ഉം 14-ഉം റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലി ആര്‍മി റേഡിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആക്രമണകാരി ട്രക്ക് ഓടിച്ചിരുന്ന ഒരു വിരമിച്ച ജോര്‍ദാന്‍ സൈനികനാണ്. ഇയാള്‍ വളരെ അടുത്ത് നിന്നാണ് വെടിയുതിര്‍ത്തതെന്നും കത്തി കൊണ്ടുള്ള ആക്രമണവും നടത്തിയെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു.

ചാനല്‍ 12-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്രായേലി പെര്‍മിറ്റുള്ള അക്രമി ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ്. ഇസ്രായേലി സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക