
ജിദ്ദ: സൗദിയില്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികമാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ് അധ്യാപികയും ഡ്രൈവറുമാണ് മരിച്ചത്. അധ്യാപികയായ സുഹാം നാസിര്‍ അല്‍അംരിയും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്.
![]() |
|
വാഹനം നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ മൂന്നു അധ്യാപികമാര്‍ക്ക് പരുക്കേറ്റു. ഹായിലിന് തെക്ക് 270 കിലോമീറ്റര്‍ ദൂരെയുള്ള സുഫൈത് ഗേള്‍സ് സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.