23
Feb 2023
Fri
23 Feb 2023 Fri

മുംബൈ: ഇന്ത്യയിലെ മൂന്ന് ഓഫിസുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റര്‍ ഇന്‍കോര്‍പ്പറേറ്റ്. ഡല്‍ഹി, മുംബൈ ഓഫിസുകളാണ് അടച്ചുപൂട്ടിയത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെലവ് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഓഫിസുകള്‍ അടച്ചുപൂട്ടിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. അതേസമയം സാങ്കേതിക കേന്ദ്രമായ ബെംഗളൂരുവിലെ ഓഫീസ് പ്രവര്‍ത്തനം തുടരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

44 ബില്യണ്‍ ഡോളര്‍ കരാറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ വാങ്ങിയത് മുതലാണ് പരിഷ്‌ക്കരണങ്ങള്‍ വരുന്നത്. കനത്ത നഷ്ടം നേരിട്ട മസ്‌കിന് ചെലവ് കുറയ്ക്കാന്‍ വിവിധ മാര്‍ഗങ്ങളാണ് തേടേണ്ടി വന്നത്. പാപ്പരത്തത്തെക്കുറിച്ചുള്ള ആശങ്ക വരെ ഉയര്‍ന്നു വന്നിരുന്നു. സബ്സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതും ഓഫിസുകള്‍ അടച്ചുപൂട്ടുന്നതും ഇത്തരത്തില്‍ ചെലവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങളായിരുന്നു.

2023 അവസാനത്തോടെ ട്വിറ്ററിനെ സാമ്പത്തികമായി സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പ് ജീവനക്കാരെ പിരിച്ചുവിടുകയും ലോകമെമ്പാടുമുള്ള നിരവധി ഓഫീസുകള്‍ പൂട്ടുകയും ചെയ്തിരുന്നു.