കൊച്ചി: ഐഎസിന്റെ കേരള ഘടകം രൂപീകരിച്ചെന്ന് ആരോപിച്ച് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ രണ്ട് യുവാക്കള്‍ക്ക് ജാമ്യം. (Two people granted bail in Kerala IS module formation case) കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത ആഷിഫ്, ഷിയാസ് ടിഎസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
|
ദീര്‍ഘകാലമായി ജയിലില്‍ തുടരുന്നു, കേസില്‍ ഇതുവരെ വിചാരണ ആരംഭിച്ചില്ല തുടങ്ങിയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇരുവരുടെയും ജമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയിരുന്നു. ഇതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇരുവര്‍ക്കും ജാമ്യം അനുവദിക്കരുതെന്ന എന്‍ഐഎ വാദം കോടതി തള്ളി.
തൃശൂരില്‍ ഐഎസ് മോഡ്യൂള്‍ രൂപീകരിച്ചെന്ന കേസില്‍ ആഷിഫ്, ഷിയാസ് ടിഎസ്, നബീല്‍ അഹമ്മദ്, സഹീര്‍ തുര്‍ക്കി എന്നിവരെ പ്രതിയാക്കി 2024 ജനുവരിയിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന നബീലും ആഷിഫും കേരളത്തില്‍ ഐഎസ് ശാഖ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചെന്നായിരുന്നു എന്‍ഐഎ ആരോപണം.
2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കൊച്ചി എന്‍ഐഎ കോടതിയില്‍ കഴിഞ്ഞ വര്‍ഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


