
ദുബൈ: യുഎഇയിലെയും ഖത്തറിലെയും ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. രണ്ട് മാസത്തെ മാറ്റമില്ലാത്ത വിലയ്ക്ക് ശേഷമാണ് യുഎഇ ഫെബ്രുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചത്. 2024 ഡിസംബര്‍, 2025 ജനുവരി എന്നീ രണ്ട് മാസങ്ങളിലും പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായില്ല. ഖത്തറിലും കാര്യമായ മാറ്റമില്ല.
![]() |
|
ജനുവരിയിലെ 2.61 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ യു.എ.ഇയിലെ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.74 ദിര്‍ഹം വിലവരും. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.63 ദിര്‍ഹമായിരിക്കും. ഇപ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.55 ദിര്‍ഹമും ഡീസല്‍ ലിറ്ററിന് 2.82 ദിര്‍ഹമും ആണ്.
ഖത്തറില്‍ പ്രീമിയം ഗ്രേഡ് പെട്രോള്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് 2 റിയാലാണ് വില. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലും നല്‍കണം. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് നിരക്ക് ഈടാക്കുക.
പുതിയ നിരക്കുകള്‍ നാളെ മുതല്‍ (ഫെബ്രുവരി 1) പ്രാബല്യത്തില്‍ വരും.
UAE and Qatar announce February fuel prices