ദുബായ്: സ്‌കൂള്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന മുന്നറിയിപ്പുമായി UAE ഭരണകൂടം. അത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ വ്യക്തമാക്കി. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമവുമായി യുഎഇ അധികൃതര്‍ രംഗത്തെത്തിയത്. കുട്ടികള്‍ക്കായുള്ള സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അധ്യയന വര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ ഇത് സംബന്ധിച്ച ബോധവത്കരണം സ്‌കൂള്‍ അധികൃതര്‍ നടത്തിയിരുന്നു. അനുവാദമില്ലാതെ സ്‌കൂളില്‍ വച്ചെടുത്ത ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്നാണ് നിര്‍ദേശം
|
സ്യകാര്യത ലംഘിക്കാന്‍ അനുവദിക്കില്ല
വ്യക്തികളുടെ സ്യകാര്യത ലംഘിക്കുന്ന നിയമങ്ങള്‍ അനുവദിക്കില്ല. ഗുരുതര പ്രത്യാഘാതങ്ങള്‍ അണ് ഇതിന്‍രെ പിന്നിലുള്ളതെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി. കുട്ടികളുടെ അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നത് അത് സോഷ്യല്‍ മീഡിയവഴി പങ്കുവെക്കുന്നതും കുറ്റകൃത്യത്തിന്റെ പരിതിയില്‍ ഉള്‍പ്പെടും. അനാവശ്യമായി ഫോട്ടോ പങ്കുവെക്കുന്നത് സംബന്ധിച്ച കുട്ടികളെ ബോധവത്ക്കരിക്കാന്‍ രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
കുട്ടികള്‍ തെറ്റ് ചെയ്താല്‍ മാതാപിതാക്കള്‍ കുടുങ്ങും
2021ലെ ഫെഡറല്‍ ഡിക്രി 34 അനുസരിച്ച്, അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമോ ദൃശ്യങ്ങളോ പകര്‍ത്തുന്നത് നിയമവിരുദ്ധമാണ്. ചെയ്യുന്നത് കുട്ടികളാണെങ്കില്‍, മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും കോടതി കയറേണ്ടിവരും.
കുറ്റം തെളിഞ്ഞാല്‍ കുട്ടികള്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടാവില്ല. 12നും 16നും ഇടയില്‍ പ്രായമുള്ളവരാണെങ്കില്‍ നല്ല നടപ്പ് ശിക്ഷ ഉണ്ടാകും. പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സാമൂഹിക സേവനം, തൊഴില്‍ പരിശീലനം, ജുവനൈല്‍ കേന്ദ്രങ്ങളില്‍ ജോലി എന്നിങ്ങനെ ശിക്ഷയുടെ സ്വഭാവം മാറും.
16നും 18നും ഇടയിലുള്ളവരാണ് കുറ്റം ചെയ്തതെങ്കില്‍ ക്രിമിനല്‍ കുറ്റത്തിനുള്ള ശിക്ഷ തന്നെ ലഭിച്ചേക്കാം. എങ്കിലും സാധാരണ രീതിയില്‍ തടവ് ശിക്ഷ ഉണ്ടാകാറില്ല.
ദുരുപയോഗത്തിന്റെ പരിധി
ചില സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി ടാബ്‌ലെറ്റുകളും ലാപ്‌ടോപ്പുകളും കൊണ്ടുവരുന്നത് പതിവാണ്. ഇത് പഠന ഭാഗമായതിനാലാണ് സ്‌കൂളില്‍ കൊണ്ടുവരുന്നത്. ഇത് ദുരുപയോഗത്തിന്റെ പരിതിയില്‍ വരും. പലരും സ്‌കൂളില്‍ നിന്നും ഫോട്ടോകളും മറ്റും എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. സിം കാര്‍ഡുകളുള്ള മൊബൈല്‍ ഫോണുകളും ടാബുകള്‍ക്കും സ്‌കൂളിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പലരും ഫോണില്‍ ഫോട്ടോ എടുത്ത് വീട്ടില്‍ പോയി വൈഫൈ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും.
യുഎഇ നിയമം പറയുന്നത്
യുഎഇയുടെ സ്വകാര്യതാ നിയമപ്രകാരം, സോഷ്യല്‍ മീഡിയയില്‍ അവരുടെ സമ്മതമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോകള്‍ എടുത്ത് ഷെയര്‍ ചെയ്തതിന് വിദ്യാര്‍ത്ഥികളെ കോടതിയില്‍ ഹാജരാക്കാം.
യുഎഇയിലെ ജുവനൈല്‍ നീതിന്യായ വ്യവസ്ഥയുടെ പുനരധിവാസ സമീപനത്തിന് അനുസൃതമായി, പ്രൊബേഷന്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റി സേവനം പോലുള്ള ജുഡീഷ്യല്‍ നടപടികള്‍ കോടതി ചുമത്തിയേക്കാം. കൂടാതെ, പബ്ലിക് പ്രോസിക്യൂഷന് പ്രായപൂര്‍ത്തിയാകാത്തവരുടെ മേല്‍ രക്ഷാധികാരിയുടെ മേല്‍നോട്ടം, സാമൂഹിക ചുമതലകള്‍, ഇലക്ട്രോണിക് നിരീക്ഷണം തുടങ്ങിയ ഭരണപരമായ നടപടികള്‍ ചുമത്താനാകും.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നേരിട്ടുള്ള പങ്കാളിത്തത്തിന് നിയമനടപടി നേരിടേണ്ടിവരുമെങ്കിലും, ഫോട്ടോകള്‍ പങ്കിടുന്നതിനുള്ള ബാധ്യത രക്ഷിതാക്കള്‍ക്കും സ്‌കൂളുകള്‍ക്കും ബാധകമാകും.
UAE schools warn students not to share school photos on social media