01
Nov 2024
Thu
01 Nov 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബായ്: UAE യുടെ പൊതുമാപ്പിൻ്റെ ആനുകൂല്യത്തിൽ 28 വർഷത്തിനു ശേഷം നാടണിയാൻ ഒരുങ്ങുകയാണ് ഇന്ത്യക്കാരി ഗുഡാല ബേബി. നാട്ടിലെത്താനുള്ള രേഖകൾ എല്ലാം ശരിയാക്കി യുഎഇയുടെ വിസ പൊതുമാപ്പ് സംരംഭത്തിന് നന്ദി പറയുകയാണ് ഈ ആന്ധ്രാപ്രദേശിൽ നിന്നുള്ള 66 കാരി.

ദുബായിൽ വീട്ടുജോലിക്കാരിയായി 1996 ൽ എത്തിയ ഗുഡാല ബേബി വിസകലാവധി കഴിഞ്ഞിട്ടും UAE യില് തങ്ങിയതിന് ആണ് അവർ ശിക്ഷിക്കപ്പെട്ടത്. കാലാവധി കഴിഞ്ഞ് എങ്കിലും അവിടെ തങ്ങിയ ഇവർ കുടുംബത്തെ പോറ്റുന്നതിനായി ശുചീകരണം, പാചകം തുടങ്ങിയ തുച്ഛമായ ജോലികൾ ചെയ്തു.

പിടിക്കപ്പെട്ടതോടെ നിയമവിരുദ്ധമായി
9,388 ദിവസത്തേക്ക് UAE യില് തങ്ങിയതിന് അവർക്ക് 877,950 ദിർഹം (2,01,76,994 രൂപ) പിഴ ചുമത്തി. രണ്ട് കോടി രൂപയിലേറെ അടക്കാൻ കഴിയാതെ വന്നതോടെ ആണ് അവർ കാൽനൂറ്റാണ്ട് ആയി ജയിലിൽ കഴിഞ്ഞത്.

1996ൽ ആണ് ഗുഡാല യുഎഇയിലെത്തിയത്. ചില കാരണങ്ങളാൽ ഒരു വർഷത്തിനു ശേഷം ജോലി ഉപേക്ഷിച്ചു. വിസ കാലഹരണപ്പെട്ടതിന് ശേഷം സ്പോൺസറെ കണ്ടെത്താൻ അവൾ പാടുപെട്ടു. ഇതിനിടെ ആണ് അവർ അവിടെ തങ്ങി മറ്റ് ജോലികൾ നോക്കിയത്. ജോലിക്ക് എടുത്തവർ ആകട്ടെ ഗുഡാലയോടു രേഖകൾ ചോദിച്ചതും ഇല്ല. ഇങ്ങിനെ ജോലി ചെയ്തു വരുന്നതിനിടെ ആണ് പിടിക്കപ്പെട്ടത്.

പിഴ ഒഴിവാക്കിയതിനും നിയമപരമായ ശിക്ഷയില്ലാതെ തന്നെ നാട്ടിൽ പോകാൻ അനുവദിച്ചതിനും യുഎഇ അധികാരികളോടും ഇന്ത്യൻ സന്നദ്ധപ്രവർത്തകരോടും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനോടും ഗുഡാല നന്ദി അറിയിച്ചു.

സെപ്റ്റംബർ 1 ന് ആരംഭിച്ച് ഒക്ടോബർ 31 ന് അവസാനിച്ച യുഎഇ വിസ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.

പൊതുമാപ്പ് തുടങ്ങിയ ശേഷം  പതിനായിരത്തിലധികം ഇന്ത്യൻ പ്രവാസികളെ അവരുടെ കേസുകൾ ശരിയാക്കാൻ കോൺസുലേറ്റ്സഹായിച്ചിട്ടുണ്ട്. 1300-ലധികം പാസ്‌പോർട്ടുകൾ, 1700 എമർജൻസി സർട്ടിഫിക്കറ്റുകൾ, കൂടാതെ 1500-ലധികം എക്‌സിറ്റ് പെർമിറ്റുകൾ നൽകാനും ഇത് സഹായിച്ചിട്ടുണ്ട്.

UAE visa amnesty Andhra woman ready to fly home after 28 years