26
Apr 2025
Wed
26 Apr 2025 Wed
Shutdown in Kashmir

ഭീകരാക്രമണത്തിനെതിരേ കശ്മീരിലെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് സമ്പൂര്‍ണം. (“United stand against violence”:Kashmir observes complete shutdown ) 26 നിരപരാധികളെ കൊലപ്പെടുത്തിയതിനെ തിരേ രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക, സംഘടനകള്‍, പൗരസമൂഹങ്ങള്‍ എന്നിവ സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭരണ കക്ഷിയായാ ജമ്മു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി, ആള്‍ പാര്‍ട്ടി ഹുരിയത് കോണ്‍ഫറന്‍സ് തുടങ്ങിയ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് പഹല്‍ഗാമിന് സമീപത്തെ ബൈസരണ്‍ വാലിയില്‍ ഭീകരര്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ത്തത്.

പഹല്‍ഗാമില്‍ നിന്ന് കുതിരപ്പുറത്ത് കയറിയോ കാല്‍നടയായോ മാത്രം ട്രക്കിങ് നടത്തി എത്താന്‍ സാധിക്കുന്ന മിനി സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെടുന്ന ബൈസാറിന്‍ കുന്നിന്‍മുകളിലാണ് ആക്രമണം നടന്നത്. സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയതെന്നാണ് വിവരം.

അക്രമത്തിനെതിരേ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്ന് ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു.

കശ്മീരിലെ മുസ്ലിംകള്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതായി മുത്തഹിദെ മജ്‌ലിസ് ഉലമ നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് പറഞ്ഞു. ഹീനമായ കൊലപാതകത്തിനെതിരേ സമാധാനപരമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.