മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കുടിവെള്ള സംഭരണി തകര്‍ന്ന് രണ്ട് മരണം. മരിച്ചത് സ്ത്രീകളാണ്. ( UP: 2 dead, 12 injured after water tank built in 2021 collapses in Mathura)പരിക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. കുട്ടികള്‍ ഉള്‍പ്പെടെ ചിലര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്.
|
മഥുരയിലെ കൃഷ്ണവിഹാര്‍ മേഖലയില്‍ ആവാസ് വികാസ് കോളനിയിലാണ് അപകടമുണ്ടായത്. 1.5 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്കാണ് തകര്‍ന്നത്. തകര്‍ന്ന ജലസംഭരണിയില്‍ നിന്നുള്ള വെള്ളവും അവശിഷ്ടങ്ങളും കുത്തിയൊലിച്ചെത്തി സമീപത്തെ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി.
വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍ക്കും റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതിരോധ സേനയുടെയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെയും യൂനിറ്റുകള്‍ അടക്കമുള്ളവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ജലസംഭരണി തകര്‍ന്ന സംഭവത്തില്‍ കോണ്‍ട്രാക്ടറെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.
ശക്തമായ മഴയെ തുര്‍ന്നാണ് ടാങ്ക് തകര്‍ന്നതെന്ന് മഥുര സീനിയര്‍ പോലീസ് സൂപ്രണ്ട് കുമാര്‍ പാണ്ടെ അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ വല്ലവരും കുടുങ്ങിക്കിടപ്പുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
തകര്‍ന്നത് 2021ല്‍ നിര്‍മിച്ച ടാങ്ക്
2021ല്‍ നിര്‍മിച്ച ടാങ്കാണ് തകര്‍ന്നതെന്ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് യോഗേന്ദ്ര പാണ്ഡെ പറഞ്ഞു. 6 കോടി രൂപ ചെലവില്‍ നിര്‍മിച്ച ടാങ്ക് കേവലം മൂന്ന് വര്‍ഷത്തിനിടയില്‍ തകര്‍ന്നതെങ്ങിനെയെന്ന കാര്യം അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, യുപിയിലെ മൊറാദാബാദിലെ നിരവധി പ്രദേശങ്ങള്‍ കനത്ത മഴയില്‍ വെള്ളത്തിലായി. റോഡുകള്‍ മുഴുവന്‍ മുങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ബോട്ട് ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്.





