25
Jul 2025
Mon
25 Jul 2025 Mon
UP Cop's Wife Alleges Harassment By In-Laws In Video, Dies By Suicide

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വിഡിയോ സന്ദേശം പുറത്തുവിട്ട് പോലിസുകാരന്റെ ഭാര്യ ജീവനൊടുക്കി. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മാനസികശാരീരിക പീഡനത്തെ തുടര്‍ന്നാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് ആരോപിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ്, പോലീസ് കോണ്‍സ്റ്റബിള്‍ അനുരാഗ് സിങ്ങിന്റെ ഭാര്യ സൗമ്യ കശ്യപ് ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സൗമ്യയെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനുരാഗിന്റെ മാതാപിതാക്കളും ബന്ധുക്കളും മാനസികമായി പീഡിപ്പിക്കുകയാണെന്നും ഭര്‍ത്താവിനെ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നുമാണ് സൗമ്യ വീഡിയോയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ സഹോദരന്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സൗമ്യ ആരോപിച്ചു.
സൗമ്യയുടെ വാക്കുകള്‍: ഭര്‍ത്താവിന്റെ അമ്മാവന്‍ അഭിഭാഷകനാണ്. അയാള്‍ എന്നെ കൊല്ലാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എങ്കില്‍ ഭര്‍ത്താവിനെ കേസില്‍നിന്ന് രക്ഷിക്കാമെന്ന് അയാള്‍ ഉറപ്പുകൊടുത്തു… എന്നുള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് വിഡിയോയില്‍ ഉള്ളത്.

വിഡിയോ ചിത്രീകരിച്ചതിനു പിന്നാലെ യുവതി ജീവനൊടുക്കിയതായി നോര്‍ത്ത് ലക്‌നൗ പൊലീസ് ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര ദുബെ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 1056)

The wife of a police constable in Uttar Pradesh’s Lucknow died by suicide allegedly over harassment by her in-laws. The police have received a video taken before she died by suicide, in which she was heard narrating about the harassment she had been going through