ലഖ്‌നൗ: റെയില്‍വേ സ്റ്റേഷന് പുറത്തുവച്ച് രണ്ട് മുസ്ലിംകള്‍ നിസ്‌കരിച്ചതില്‍ അന്വേഷണം തുടങ്ങി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ പോലീസ്. ഉത്തര്‍പ്രദേശിലെ അമേത്തിയിലെ ഗുരു ഗോരഖ്‌നാഥ് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് മുസ്ലീങ്ങള്‍ നമസ്‌കരിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. റെയില്‍വേ സ്റ്റേഷന് പുറത്ത് ഒരു കാറിന് പിന്നില്‍ താടി വച്ച ഒരാള്‍ നമസ്‌കരിക്കുന്നത് വീഡിയോയില്‍ കാണാം. പ്രാദേശിക BJP നേതാക്കള്‍ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നതോടെയാണ് പോലീസ് ഇക്കാര്യം അന്വേഷിക്കാന്‍ തുടങ്ങിയത്.
|
തുറന്ന സ്ഥലത്ത് നമസ്‌കരിക്കുന്നത് സാമുദായിക ഐക്യത്തെ തകര്‍ക്കുന്നുവെന്നാണ് ബിജെപി നേതാക്കളുടെ വാദം. അന്വേഷണം തുടങ്ങിയതായി പൊലിസും സ്ഥിരീകരിച്ചു. ഗുരു ഗോരഖ്‌നാഥ് റെയില്‍വേ സ്റ്റേഷന്റെ ഗേറ്റില്‍ പ്രാര്‍ഥന നടത്തുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ ഓണ്‍ലൈനില്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ജയാസ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രവി സിംഗ് പറഞ്ഞു.
Two #Muslim men offered Namaz before boarding a train near the gate of railway station in #UttarPradesh‘s #Amethi on Monday at #GuruGorakhnathDham railway station.
Someone made the video of the men offering Namaz and made it viral.
Local #BJP leaders #ChandraMauliSingh and… pic.twitter.com/rMnzQP8ex7
— Hate Detector 🔍 (@HateDetectors) January 8, 2025
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നിയമങ്ങള്‍ അനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നമസ്‌കരിച്ച രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞതായും ചോദ്യം ചെയ്തു വരികയാണെന്നും പൊലിസ് അറിയിച്ചു.
പൊതു സ്ഥലത്ത് നമസ്‌കാരം നടത്തിയതിന് നേരത്തെ നിരവധി മുസ്ലിംകള്‍ യു.പിയില്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, ഭൂരിപക്ഷ സമുദായത്തിന്റെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
UP Police Probe on Muslims Offer Namaz at Amethi Railway Station





