06
Feb 2024
Sat
06 Feb 2024 Sat

ഇറാഖിലെയും സിറിയയിലെയും ഇറാന്‍ അനുകൂല 85 കേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: ഇറാഖിലെയും സിറിയയിലെയും ഇറാന്‍ അനുകൂല 85 കേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണം. അമേരിക്കന്‍ സൈനികരെ അക്രമിച്ച കേന്ദ്രങ്ങളാണ് വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അല്‍ മയാദിന് സമീപം നടന്ന ആക്രണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ മൂന്ന് ഇറാഖികളും ഉള്‍പ്പെടും. വടക്കന്‍ ജോര്‍ദാനിലെ യു.എസ് സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമത്തിന് തിരിച്ചടിയായാണ് അമേരിക്കന്‍ ആക്രമണം.

അയ്യാശ് നഗരത്തിലും ദേര്‍ എസ്സര്‍ പ്രവിശ്യയിലുമാണ? ആക്രമണം നടന്നത്. സിറിയന്‍ സേനയുടെയും ഇറാന്‍ അനുകൂല സായുധ വിഭാഗത്തിന്റെയും ശക്തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങള്‍ കൂടിയാണിത്. യുദ്ധം തുടങ്ങി വെക്കില്ലെന്നും തങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടി കനത്തതായിരിക്കുമെന്നും ഇറാന്‍ പ്രതികരിച്ചു. ‘തങ്ങള്‍ യുദ്ധം തുടങ്ങിവെക്കില്ലെന്നും എന്നാല്‍, ഭീഷണിപ്പെടുത്താന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് കനത്ത തിരിച്ചടി നല്‍കും- ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം അല്‍ റഈസി മുന്നറിയിപ്പ് നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക