19
Feb 2025
Fri
19 Feb 2025 Fri
The US warship USS Harry S. Truman

കെയ്റോ: ഇസ്രായേലിനെ സഹായിക്കാന്‍ ചെങ്കടലിലേക്ക് വരികയായിരുന്ന യുഎസ് യുദ്ധക്കപ്പല്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു. (US warship heading to help Israel collides with another ship) യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ എന്ന പടക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

whatsapp ഇസ്രായേലിനെ സഹായിക്കാന്‍ വരികയായിരുന്ന യുഎസ് യുദ്ധക്കപ്പല്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈജിപ്തിലെ പോര്‍ട്ട് സെയ്ദിന് സമീപം പാനമ പതാകയുള്ള ബെസിക്കിറ്റാസ് എം എന്ന വാണിജ്യക്കപ്പലുമായാണ് കൂട്ടിയിടിച്ചത്. ചെങ്കടലിലേക്ക് പോവുന്നതിനായി സൂയസ് കനാലില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുമ്പോഴായിരുന്നു അപകടം.

കപ്പലിലെ ജീവനക്കാര്‍ക്ക് അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് യുഎസ് അറിയിച്ചു. ബുധനാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്.

യുഎസിലെ വിര്‍ജീനിയ സംസ്ഥാനത്തെ നോര്‍ഫോക്കില്‍ നങ്കൂരമിട്ടിരുന്ന യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ പടക്കപ്പല്‍ കഴിഞ്ഞ സപ്തംബറിലാണ് പശ്ചിമേഷ്യയിലേക്ക് വന്നത്. ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചെങ്കടലില്‍ യെമനിലെ ഹൂത്തികള്‍ പ്രഖ്യാപിച്ച കടല്‍ ഉപരോധത്തെ നേരിടാനായിരുന്നു നീക്കം.

എന്നാല്‍, യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ ഹൂത്തികളുടെ കനത്ത ആക്രമണത്തിന് പല തവണ ഇരയായി. ഒരു ലക്ഷം ടണ്‍ ശേഷിയുള്ള ഈ പടക്കപ്പലില്‍ നിരവധി യുദ്ധവിമാനങ്ങള്‍ക്ക് ഇറങ്ങാം. ഇതില്‍ ഒരു വിമാനം ഹൂത്തികള്‍ വെടിവെച്ചിട്ടിരുന്നു.

\