19
Feb 2025
Sat
തിരുവനന്തപുരം കോവളത്ത് യുഎസ് വനിത തിരയില്‍പെട്ടു മരിച്ചു. കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിലാണ് സംഭവം. ബ്രിജിത് ഷാര്‍ലറ്റ് ആണ് മരിച്ചത്. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![]() |
|
ബെത്ത്‌സെയ്ദ ഹെര്‍മിറ്റേജ് റിസോര്‍ട്ടിലാണ് അപകടം. ശനി ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം. ഷാര്‍ലറ്റിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ലറ്റിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരാവസ്ഥയിലായ വിദേശ പൗരനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. അഞ്ചാം തീയതി മുതല്‍ ആഴിമലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു യുവതി.
ALSO READ: സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ നാലു വിദ്യാര്‍ഥിനികള്‍ തിരയില്‍പെട്ടു മരിച്ചു