30
Dec 2023
Wed
30 Dec 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കൊച്ചിയില്‍ 13 വയസായ വൈഗയെ ശീതളപാനീയത്തില്‍ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ ഇന്ന് വിധി. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതിയായ അച്ഛന്‍ സനു മോഹനെതിരെ ചുമത്തിയിട്ടുണ്ട്. 2021 മാര്‍ച്ചിലാണ് സനുമോഹനെയും മകളായ വൈഗയെയും കാണാതായതായി കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്. ആലപ്പുഴയിലെ ഭാര്യവീട്ടില്‍ നിന്നും ബന്ധുവിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് സനു മോഹന്‍ വൈഗയുമായി ഇറങ്ങിയത്. മാര്‍ച്ച് 22ന് മുട്ടാര്‍ പുഴയില്‍ വൈഗയുടെ മൃതദേഹം കണ്ടെത്തി. സനുമോഹനും പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തെന്ന ധാരണയില്‍ രണ്ട് ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്ന സനു മോഹന്‍ മകളെ കൊന്ന് നാട് വിട്ടതായി പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ഒരു മാസത്തിന് ശേഷം കര്‍ണാടകയിലെ കാര്‍വാറില്‍ വെച്ചാണ് സനുമോഹന്‍ പിടിയിലാകുന്നത്.

സംഭവം നടന്ന് 81ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 1200 പേജുള്ള കുറ്റപത്രത്തില്‍ 300 പേരുടെ സാക്ഷി മൊഴികളാണുള്ളത്. ഇതില്‍ 97 പേരെ പ്രൊസിക്യൂഷന്‍ വിസ്തരിച്ചു. വിചാരണ വേളയില്‍ അതി വൈകാരികമായി പ്രതികരിച്ച സനുമോഹന്‍ കുറ്റം കോടതിയില്‍ തുറന്ന് സമ്മതിച്ചു. വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടിയാണ് വൈഗ മരിച്ചതെന്ന കണ്ടെത്തിയ ഡോക്ടറാണ് പ്രധാന സാക്ഷി. കൊലപാതകം, കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ മദ്യം നല്‍കുക, തെളിവ് നശിപ്പിക്കുക, എന്നീ വകുപ്പുകള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും സനു മോഹനെതിരെ ചുമത്തിയിട്ടുണ്ട്.